<
  1. Health & Herbs

ശ്വാസ സംബന്ധിയായ അസുഖങ്ങൾക്ക്  ആടലോടകം 

ആയുർവേദത്തിലും നാട് ചികിത്സയിലും അടുക്കള വൈദ്യത്തിലും ഒരുപോലെ സ്ഥാനമുള്ള ഒന്നാണ് ആടലോടകം.

KJ Staff
adalodakam
ആയുർവേദത്തിലും നാട്ടു ചികിത്സയിലും അടുക്കള വൈദ്യത്തിലും  ഒരുപോലെ സ്ഥാനമുള്ള ഒന്നാണ് ആടലോടകം. കഫത്തിന്റെ ശത്രുവാണ് ആടലോടകം. നെഞ്ചിലെ കഫക്കെട്ടുമാറ്റാൻ അദ്ഭുത കഴിവുള്ള ഈ ഔഷധ സസ്യം ആയുർവേദ ഔഷധ നിർമാണത്തിൽ ഏറെ പ്രധാനമാണ്. വാശാരിഷ്‌ടത്തിലെ പ്രധാന ചേരുവ ആടലോടകമാണ്. കനകാസവത്തിനും ഈ ചെടിയുടെ വേര് ഉപയോഗിക്കുന്നു. 

കഫക്കെട്ടുമൂലം ഉണ്ടാകുന്ന ചുമ, ശ്വാസതടസം പോലുള്ള ഏതു അസുഖത്തിനും ആയുർവ്വേദം നൽകുന്ന പ്രധന പ്രതിവിധിയാണ് ആടലോടകം.അതുകൊണ്ടു തന്നെ ഒരു വിധം കഫ്    സിറപ്പുകളിൽ എല്ലാം പ്രധാന ചേരുവയാണ് ആടലോടകം. ചെടിയുടെ ഇലകളും വേരുകളും ഒരുപോലെ ഉഷധ ഗുണമുള്ളതാണ്. ഇലകളുടെ നീരെടുത്തും,, വറുത്തുപൊടിച്ചും, വേരുകൾ കഷായം ഉണ്ടാക്കിയും  ഇല്ലെങ്കിൽ ഇവ മാറ്റ് വസ്തുക്കളുമായി കലർത്തിയോ ഉണ്ടാക്കുന്ന പല തരത്തിലുള്ള മരുന്നുകൾ  വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.


ആടലോടകത്തിന്റെ പല വിധ ഉപയോഗ രീതികൾ എന്തൊക്കെയാണെന്ന് നോക്കാം 

ആടലോടകം ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ആടലോടകത്തിന്റെ ഇല വെയിലത്ത്‌ ഉണക്കി പൊടിച്ചത്, അരി വറുത്തു പൊടിച്ചത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് ഇവ പൊടിച്ചത്, ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ മാറും. 
കൊച്ചുകുട്ടികൾക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ സ്വരസം അഞ്ച് മില്ലി തുല്യ അളവിൽ തേനും ചേർത്ത് ദിവസം പലതവണ കൊടുക്കാം. ആടലോടകം സമൂലം അരിഞ്ഞ് 30 ഗ്രാം 750 മില്ലി വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി അല്പം തിപ്പല്ലിപ്പൊടി ചേർത്ത് സേവിക്കുന്നത് ചുമയ്ക്കും ശ്വാസവൈഷമ്യത്തിനും സിദ്ധൗഷധമാണ്. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും. ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും.
English Summary: aadalodakam benefits

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds