പ്രത്യേക സാഹചര്യങ്ങളിൽ ഗർഭാവസ്ഥ അവസാനിപ്പിക്കാനുള്ള ഗർഭച്ഛിദ്ര ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കഴിഞ്ഞ വർഷം മാർച്ച് 17-ന് ലോക്‌സഭയും ഈ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.
ബലാത്സംഗത്തിനിരയായവർ, നിഷിദ്ധസംഗമത്തിന് ഇരയായവർ, ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്തവർ തുടങ്ങി പ്രത്യേക വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഉയർന്ന ഗർഭകാലപരിധി ഇരുപതിൽ നിന്നും 24 ആഴ്ചയായി കൂട്ടാൻ ശുപാർശ ചെയ്യുന്നതാണ് നിയമഭേദഗതി. ഇരുപതാഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കാൻ ഒരു ഡോക്ടറുടെയും 20 മുതൽ 24 ആഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കാൻ രണ്ടു പേരുടെയും അഭിപ്രായം തേടണം.
ഗർഭധാരണത്തിൽ ഗണ്യമായ തകരാറുള്ള കേസുകളിൽ ഉയർന്ന കാലപരിധി ബാധകമല്ല.
Share your comments