കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിക്കുന്ന ഈ സമയത്ത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് അത്യാവശ്യമാണ്.
ദിവസേന നമ്മളെല്ലാം കുടിക്കുന്ന ബെഡ് ചായയിൽ ചിലത് ചേർത്താൽ പ്രതിരോധശേഷി വർധിപ്പിച്ച് രോഗങ്ങളിൽ നിന്ന് മുക്തി നേടാം.
1. ഇരട്ടി മധുരം
നമ്മുടെ ശരീരത്തിൽ പവർ ബൂസ്റ്റർ പോലെ പ്രവർത്തിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ലൈക്കോറൈസ് റൂട്ട് എന്നറിയപ്പെടുന്ന ഇരട്ടിമധുരം. ഇതിനെ ഹിന്ദിയിൽ മുലേഠിയെന്നും (Mulethi) ഇംഗ്ലീഷിൽ Liquorices, Licorice എന്നീ പേരുകളിൽ ആണ് അറിയപ്പെടുന്നത്. ഇരട്ടിമധുരത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ശരീരത്തിൽ ലിംഫോസൈറ്റുകളും (lymphocytes) മാക്രോഫേജുകളും (macrophages) ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
ലിംഫോസൈറ്റുകളും മാക്രോഫേജുകളും ശരീരത്തിൽ രോഗം ഉണ്ടാക്കുന്ന അണുക്കൾ, മലിനീകരണം, അലർജികൾ, ദോഷകരമായ കോശങ്ങൾ എന്നിവ വികസിക്കുന്നത് തടയുന്നു. ഇതിനുപുറമെ ഇരട്ടിമധുരത്തിൽ ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് ചുമ, ശ്വസനത്തിലെ ബുദ്ധിമുട്ട്, നെഞ്ചിനുള്ളിലെ ബുദ്ധിമുട്ടുകൾ എന്നിവ മറികടക്കാൻ സഹായിക്കുന്നു. അതുകൊണ്ട് ബെഡ് ചായയിൽ ദിവസേന ഇത് ചേർക്കുന്നത് നല്ലതാണ്.
2. ഗ്രാമ്പൂ
നമ്മുടെ അടുക്കളയിലെ ഏറ്റവും സാധാരണമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ ഗ്രാമ്പൂ അല്ലെങ്കിൽ ലോംഗ് (Clove or laung) ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. ആയുർവേദത്തിൽ ധാരാളം മരുന്നുകൾ ഉണ്ടാക്കാൻ ഗ്രാമ്പൂ ഉപയോഗിക്കുന്നു. ഇനി നിങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഗ്രാമ്പൂ ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് പലതരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. ഗ്രാമ്പൂ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ ഉത്തമമാണ്.
തണുപ്പ്, ചുമ തുടങ്ങിയ രോഗങ്ങൾക്കെതിരെ പോരാടാനുള്ള ഗുണങ്ങളും ഗ്രാമ്പൂവിലുണ്ട്.
Share your comments