പ്രായം കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. വാര്‍ധക്യം എന്നത് ശരീരത്തോടൊപ്പം മനസിനെയും തളര്‍ത്തുന്ന ഒന്നാണ്. പ്രായത്തെ നമുക്കു തടഞ്ഞു നിര്‍ത്താനാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം നമ്മെ ബാധിക്കുന്നത് ഒരു പരിധി വരെയെങ്കിലും തടുക്കാന്‍ സഹായിക്കും.ഇത്തരത്തിലുള്ള ഒരു ഉത്തമ ഭക്ഷണമാണ് നട്‌സ്. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തൈരും ബദാം പൊടിച്ചതും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തുപുരട്ടി 15 മിനിട്ടിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിന്റെ മൃദുത്വവും യൗവനവും നിലനിര്‍ത്തുന്നതിന് ഇതിലൂടെ സാധിക്കും.ഉണങ്ങിയ ബദാം പരിപ്പില്‍ നിന്നെടുക്കുന്ന ബദാം ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് ഉത്തമമാണ്. ചര്‍മ്മത്തിന് ജലാശം നല്കാനും, പുതുമപകരാനും ഇതിന് കഴിയും. എളുപ്പത്തില്‍ ചര്‍മ്മത്തിലേക്ക് വലിച്ചെടുത്ത് തിളക്കം നല്കാനും, വരണ്ടതും, ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തെ സുഖപ്പെടുത്താനും ഇതിന് പ്രത്യേക കഴിവാണുള്ളത്.
അതുപോലെ മറ്റൊന്നാണ് കശുവണ്ടി പരിപ്പ്. ഇതു കഴിക്കുന്നതും ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്ന് തടയും. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവ് ഇതില്‍ കൂടുതലായതിനാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വാള്‍നട്ട്‍. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്‌തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ഈ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉത്‌പാദനം ഉയര്‍ത്തുകയും കോശങ്ങളുടെ തകരാര്‍ പരിഹരിക്കുകയും ചെയ്യും. അതുവഴി ചര്‍മ്മത്തിന് നിറം നല്‍കുകയും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും. ദിവസവും വാല്‍നട്ട് കഴിക്കുന്നതും വാല്‍നട്ട് എണ്ണ പുരട്ടിയും ചര്‍മ്മത്തിലെ വരകളും പാടുകളും അകറ്റാന്‍ സാധിക്കും. കൂടാതെ വാല്‍നട്ട് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നല്‍കുമ്പോള്‍ വാല്‍നട്ട് എണ്ണ ചര്‍മ്മത്തിനുണ്ടാകുന്ന അണുബാധ ഭേദമാക്കാനും സഹായിക്കുന്നു. ഫംഗസുകളെ അകറ്റാനും ചര്‍മ്മത്തിനുണ്ടാകുന്ന വീക്കം ഇല്ലാതാക്കാനുള്ള ഗുണവും വാല്‍നട്ട് എണ്ണക്കുണ്ട്.
ഊര്‍ജത്തിന്റെ കലവറകളാണ് പരിപ്പുകള്‍. ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സൈഡുകള്‍ എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൈന്‍ നട്ട്‌സ്.ഇതിന്റെ ഉപയോഗം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ത്തുമെന്നും ശരീരഭാരം കൂട്ടുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് ഒരിക്കലും വിശ്വസനീയമല്ല. പൈന്‍ നട്ട്‌സ് ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തെ പ്രായാധിക്യത്തില്‍ നിന്നും മോചിപ്പിക്കുന്നു.
കൂടാതെ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ തേക്കുന്നത് ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കുകയും ചുളിവുകളും മറ്റ് പാടുകളും മാറുന്നതിന് സഹായകമാകുകയും ചെയ്യുന്നു. അതുപോലെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് ഇന്തപ്പഴം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും രക്‌തത്തിലെ വിഷാംശം നീക്കം രക്‌തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ദിവസവും ഒരു ഗ്ലാസ് ഈന്തപ്പഴം ജൂസ് കഴിക്കുന്നത് മുടിയുടെ ഭംഗിയും ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :40 സെന്റ് സ്ഥലത്ത് ഇരട്ടി വിളവ് ലഭിക്കുന്ന ചെറുപയർ ഇനം കൃഷി
Share your comments