ഭക്ഷണത്തിന് മുമ്പ് ഒരു പിടി ബദാം കഴിക്കുന്നത് അമിതഭാരമുള്ളവരിലും, അമിതവണ്ണമുള്ളവരിലും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു, എന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ പഠനത്തിൽ കണ്ടെത്തി. ഈ പഠനം, യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചു. ബദാം ഉൾപ്പെടെയുള്ള ഭക്ഷണ നിയന്ത്രണങ്ങളിലൂടെ, ശരീരത്തിൽ കാലക്രമേണ മികച്ച ഗ്ലൂക്കോസ് നിയന്ത്രണം നടത്തുന്നതായി ഗവേഷണത്തിൽ അവർ കണ്ടെത്തി. പ്രമേഹ പുരോഗതി തടയാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
ഭക്ഷണ നിയന്ത്രണത്തിന്റെ ഭാഗമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ ബദാം ഒരു പ്രധാന കാരണമാകുന്നു എന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. ഓരോ ഭക്ഷണത്തിനുമുമ്പും, ഒരു ചെറിയ അളവിൽ ബദാം കഴിക്കുന്നത് മൂന്ന് ദിവസത്തിനുള്ളിൽ പ്രീ ഡയബറ്റിസ് ഉള്ള വ്യക്തികൾക്ക്, രക്തത്തിലെ ഗ്ലൈസെമിക് നിയന്ത്രണം വേഗത്തിലും സമൂലമായും മെച്ചപ്പെടുത്താൻ ഇത് വഴി സഹായിക്കുമെന്ന് ഈ ഫലങ്ങൾ വെളിപ്പെടുത്തുന്നു.
ബദാമിൽ അടങ്ങിയ നാരുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം എന്നിവയുടെ പോഷക ഗുണങ്ങൾ മികച്ച ഗ്ലൈസെമിക് നിയന്ത്രണം നടത്താനും, വിശപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. പ്രമേഹത്തിന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാന ഭക്ഷണം കഴിക്കുന്നതിനു 30 മിനിറ്റ് മുമ്പ് ബദാം കഴിക്കുന്നത് നല്ലതാണെന്ന് ദേശീയ പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോൾ ഫൗണ്ടേഷൻ, ന്യൂട്രീഷൻ റിസർച്ച് ഗ്രൂപ്പ് മേധാവി സീമ ഗുലാത്തി അഭിപ്രായപ്പെട്ടു. ഇത് ഭക്ഷണത്തിന് ശേഷം ശരീരത്തിൽ ഉയരുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനു കാരണമാവുന്നു.
പ്രമേഹത്തിന്റെ വ്യാപനവും പ്രീ ഡയബറ്റിസിൽ നിന്ന് പ്രമേഹത്തിലേക്കുള്ള പുരോഗതിയുടെ ആശങ്കാജനകമായ നിരക്കും കണക്കിലെടുക്കുമ്പോൾ ഈ പുതിയ കണ്ടെത്തലുകൾ ആഗോള പൊതുജനാരോഗ്യത്തിന് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്, ഗവേഷകർ പറഞ്ഞു. പ്രീഡയബറ്റിസിൽ നിന്ന് പ്രമേഹത്തിലേക്ക് പുരോഗമിക്കാനുള്ള വലിയ പ്രവണത കാരണം പ്രധാന ഭക്ഷണത്തിനു മുൻപ് ബദാം കഴിക്കുന്നത് വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: Mood swings: മൂഡ് സ്വിംഗ്സ് മാറ്റാനും, മനസിന് സന്തോഷം തരുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയാം...
Share your comments