കറ്റാര്‍ വാഴ എന്ന സസ്യം പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ്.ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. നമ്മുടെ വീട്ടില്‍ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം.ഇന്ന് വിപണിയില്‍ ലഭ്യമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിൽ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം കാണാം.കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ പലതാണ് എല്ലാതരത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഔഷധമാണിത്. ആയുര്‍വ്വേദത്തിലും അലോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുമുണ്ട്.
കറ്റാര്‍വാഴ ജ്യൂസ് ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ് കറ്റാര്‍വാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും, സൗന്ദര്യ സംരക്ഷണത്തിനും വാതം, പിത്തം, കഫം എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് കറ്റാർവാഴ. പൊള്ളല്‍, വ്രണം, ചൊറിച്ചില്‍, കുഴിനഖം എന്നിവയ്ക്കുള്ള മരുന്നായും കറ്റാർവാഴയുടെ പോളനീര്‍ ഉപയോഗിക്കുന്നു. കറ്റാര്‍വാഴ നീരിനോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്‌ക്കും , ദഹനപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കറ്റാര്‍വാഴയില്‍ നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുന്ന ഘടകങ്ങളുണ്ട്. ഇത് സന്ധികളിലെയും പേശികളിലെയും വേദനയ്ക്ക് ആശ്വാസം നല്‍കും. . കറ്റാര്‍വാഴയുടെ നീര് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഭേദമാക്കുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കറ്റാര്‍വാഴ ദോഷകരമായ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. രക്തസമ്മര്‍ദ്ധം കുറയ്ക്കാനും നെഞ്ച് വേദന കുറച്ച് നെഞ്ചിടിപ്പ് സാധാരണ നിലയിലാക്കാനും കറ്റാര്‍വാഴ നീര് ഫലപ്രദമാണ്. ഇക്കാരണത്താല്‍ കറ്റാര്‍വാഴ നീര് പതിവായി കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗണ്യമായി കുറയ്ക്കുവാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് ഫലപ്രദമാണ്.ത്വക്കിലെ തടിപ്പു മാറുവാനും മൃദുത്വവും നിറവും തിളക്കവും നല്‍കി ത്വക്കിന് ഭംഗികൂട്ടാനും കറ്റാര്‍വാഴയുടെ നീരിന് കഴിയും. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ ഉപകരിക്കും. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു.
ചട്ടിയിലോ പ്ലാസ്റ്റിക് ബാഗുകളിലോ കറ്റാര്‍ വാഴ നടാം. നഴ്‌സറികള്‍ തൈ ലഭിക്കും. ഇതില്‍ നിന്നും പൊട്ടിമുളക്കുന്ന ഭാഗം പറിച്ചു നട്ടും പുതിയ ചെടികള്‍ ഉണ്ടാകം. നീണ്ട ഇലകളാണ് കറ്റാര്‍വാഴയ്ക്ക് ഉണ്ടാകുക. വാഴയിലയോട് ചെറിയ സാമ്യമുള്ള ഈ ഇലകളുടെ ഉള്ളില്‍ കട്ടിയായി നിരു നിറഞ്ഞിരിക്കും. ശ്രദ്ധയോടെയുള്ള പരിപാലനം അത്യാവശ്യമാണ്. വെള്ളം കെട്ടിക്കിടാന്‍ ചെടി ചീഞ്ഞു പോകും. ചാണകപ്പൊടി ഇടയ്ക്കിട്ടു കൊടുത്താല്‍ നല്ല വലിപ്പമുള്ള ഇലകള്‍ ഉണ്ടാകും.
Share your comments