<
  1. Health & Herbs

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാമെന്നാണ് പ്രമാണം, എന്നാൽ അതിനകത്ത് വിഷമുള്ള വിവരമറിയാമോ!

"ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാം." എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണ്. അതായത് ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, കൂടാതെ അവ രുചികരവുമാണ്. പക്ഷേ, നിങ്ങൾ ഒരു ആപ്പിളിൽ ആഴത്തിൽ കടിച്ചുനോക്കൂ. വായിൽ കയ്പേറിയ എന്തെങ്കിലും കണ്ടെത്താനായോ? ആപ്പിൾ കുരുക്കളെ കുറിച്ചാണ് പറയുന്നത്.

Meera Sandeep
Apple
Apple

"ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാം." എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണ്. അതായത് ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, കൂടാതെ അവ രുചികരവുമാണ്. പക്ഷേ, നിങ്ങൾ ഒരു  ആപ്പിളിൽ ആഴത്തിൽ കടിച്ചുനോക്കൂ.  വായിൽ കയ്പേറിയ എന്തെങ്കിലും കണ്ടെത്താനായോ?  ആപ്പിൾ കുരുക്കളെ കുറിച്ചാണ് പറയുന്നത്.

ആപ്പിൾ കുരുക്കൾ വിഷമാണെന്ന് എത്രപേർക്കറിയാം? സയനൈഡ് (cyanide) പുറത്തുവിടാൻ കഴിവുള്ള ഒരു പദാർത്ഥം അവയിൽ അടങ്ങിയിരിക്കുന്നു!  ആപ്പിൾ കുരുക്കൾ നമ്മുടെ ജീവന് ഹാനികരമാണ്.  രണ്ടോ മൂന്നോ കുരുക്കളുടെ കാര്യമല്ല പറയുന്നത്.  കൂടുതൽ വിവരങ്ങളറിയാൻ തുടർന്ന് വായിക്കൂ.

ആദ്യം, അമിഗ്ഡാലിൻ (amygdalin), സയനൈഡ് (cyanide) എന്നിവയെക്കുറിച്ച് നമുക്ക് അറിയാം

ഭൂമിയിൽ അറിയപ്പെടുന്ന മാരകമായ വിഷങ്ങളിലൊന്നാണ് സയനൈഡ്. കഴിച്ച്, നിമിഷങ്ങൾക്കകം മരണം സംഭവിക്കുന്നു.  രാസയുദ്ധത്തിൽ സാധാരണയായി ഇത് ഉപയോഗിക്കുന്നു.

സയനൈഡ് അടങ്ങിയിരിക്കുന്ന അല്ലെങ്കിൽ സയനൈഡ് പുറത്തുവിടുന്ന നിരവധി സംയുക്തങ്ങൾ പ്രകൃതിയിലുണ്ട്.  അത്തരം സംയുക്തങ്ങൾ പല പഴങ്ങളുടേയും കുരുക്കളിലും അടങ്ങിയിട്ടുണ്ട്.  അത്തരത്തിലുള്ള ഒരു സംയുക്തമാണ് അമിഗ്ഡാലിൻ.

ആപ്പിൾ, ആപ്രിക്കോട്ട്, പീച്ച്, ചെറി, ബദാം, ചെറുനാരങ്ങ, പ്ലംസ്, എന്നി പഴങ്ങളുടെ കുരുക്കളിൽ അമിഗ്ഡാലിൻ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കുരുക്കൾ കഴിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, അവ കുറഞ്ഞ അളവിൽ കഴിക്കുന്നതാണ് ബുദ്ധി.  

ആപ്പിൾ കുരുക്കളിൽ നിന്ന് സയനൈഡ് പുറത്തുവരുന്ന വിധം

ആപ്പിൾ കുരുക്കളിൽ കട്ടിയുള്ള ആവരണമുള്ളതുകൊണ്ട് ഇവ ദഹിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല.  അതിനാൽ  ആകസ്മികമായി കുരുക്കൾ വിഴുങ്ങിയാൽ ഒന്നും സംഭവിക്കുന്നില്ല.  കൂടാതെ, ചെറിയ അളവിലുള്ള സയനൈഡിനെ നിർവീര്യമാക്കാൻ കഴിവുള്ള എൻസൈമുകൾ നമ്മുടെ ശരീരത്തിലുണ്ട്. ഇതൊക്കെ കൊണ്ടാണ് നമ്മൾ സുരക്ഷിതമായിരിക്കുന്നത്. എന്നിരുന്നാലും, വലിയ അളവ് ഉള്ളിൽ ചെന്നാൽ മാരകമായേക്കാം.

കുരുക്കൾ അല്ലെങ്കിൽ വിത്തുകൾ കേടുകൂടാതെയിരുന്നിടത്തോളം കാലം അത് നിരുപദ്രവകരമായി തുടരും.  എന്നിരുന്നാലും, വിത്ത് പൊട്ടുകയോ ചവയ്ക്കുകയോ ചെയ്യുമ്പോൾ അമിഗ്ഡാലിൻ ഹൈഡ്രജൻ സയനൈഡ് പുറത്തുവിടുന്നു. ഇത് മാരകമായ ഒരു വിഷമാണ്.  ശരീര പ്രവർത്തനങ്ങളെ താറുമാറാക്കും.  ഇത് വലിയ അളവിൽ അകത്തേക്ക് ചെല്ലുകയാണെങ്കിൽ മരണം സംഭവിക്കാം.

മാരകമായ ഡോസ് എത്രയാണെന്ന് നോക്കാം

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അനുസരിച്ച്, 70Kg  ഭാരം വരുന്ന ഒരാൾക്ക് 1-2 മില്ലിഗ്രാം / കിലോ സയനൈഡ് മാരകമായ ഡോസാണ്.

ഒരു ആപ്പിളിൽ സാധാരണയായി 5 വിത്തുകളാണ് കാണുന്നത്.  മാരകമായ അളവ് ലഭിക്കാൻ നിങ്ങൾ 200 ഓളം വിത്തുകൾ അല്ലെങ്കിൽ 40 ആപ്പിളുകൾ കഴിക്കണം.

എന്നിരുന്നാലും, മാരകമായ അളവിന്റെ അളവ് ഒരു വ്യക്തിയുടെ ഭാരം അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതിനാൽ, സുരക്ഷിതമായി വേണം ആപ്പിൾ കഴിക്കാൻ.

ഒരു ദിവസം ഒരു ആപ്പിൾ ഡോക്ടറെ അകറ്റി നിർത്തുന്നു, പക്ഷേ നിങ്ങൾ ധാരാളം ആപ്പിൾ വിത്തുകൾ കഴിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ വിളിക്കേണ്ടിവരും!

English Summary: “An apple a day keeps the doctor away” is the proverb, but there is poison in it!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds