ഫ്രാഞ്ചസി ക്ഷണിക്കുന്നു കൊല്ലം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം കൃഷിയ്ക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ,ചെടികൾ, വനവിഭവങ്ങൾ എന്നിവ ഫ്രാഞ്ചസി അടിസ്ഥാനത്തിൽ
വിപണനം നടത്തുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഫ്രാഞ്ചൈസി നിബന്ധനകൾ
കൊല്ലം ഇക്കോ ഷോപ്പ് തിരുവനന്തപുരം ,കൊല്ലം ജില്ലകളിലായി ജൈവകൃഷി, ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, വനവിഭവങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിനായി ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
GREEN KERALA എന്ന പേരിൽ ആരംഭിക്കുന്ന ഈ ഷോപ്പുകൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരോന്ന് വീതവും മുനിസിപ്പാലിറ്റിയിൽ 2 എണ്ണവും കോർപ്പറേഷൻ മേഖലയിൽ 6 എണ്ണവും വീതം ആദ്യഘട്ടത്തിൽ 100 ഷോപ്പുകൾ തുടങ്ങുക എന്നതാണ് ലക്ഷ്യം
ഈ ഷോപ്പുകൾ വഴി കൃഷിക്ക് ആവശ്യമായ എല്ലാ വിധ ഉൽപ്പന്നങ്ങളും വിൽക്കാം. വിവിധ വിഷയങ്ങളിൽ കാർഷിക പരിശീലനങ്ങൾ നടത്താം. ഫീൽഡ് തല കൃഷി പണികൾക്കായി കാർഷിക കർമസേനയുടെ സേവനം പ്രയോജനപ്പെടുത്താം.
രോഗങ്ങൾ, കീടങ്ങൾ , മണ്ണ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ട് ബയോ ക്ലിനിക്കുകൾ നടത്താം. ഫല വൃക്ഷങ്ങൾ. പച്ചക്കറി തൈകൾ എന്നിവ വിൽക്കാം. ഭാവിയിൽ ജൈവ പച്ചക്കറികൾ, ശുദ്ധമായ ഇറച്ചി, മീൻ, മുട്ട എന്നിവയുടെ ഔട്ട് ലെറ്റ് ആരംഭിക്കാം.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതും ആയതിൻ്റെ മുഴുവൻ അധികാരവും കൊല്ലം ഇക്കോ ഷോപ്പിനായിരിക്കും. ഇതിനായി നിയമാനുസൃതം ഒരു കരാറിൽ ഏർപ്പെടേണ്ടതാണ്.
ഷോപ്പ് തുടങ്ങുന്നതിനായി സ്വന്തം നിലയിൽ ഏറ്റവും കുറഞ്ഞത് 150-200 SQ FEET കെട്ടിടം അല്ലെങ്കിൽ വീട് കണ്ടെത്തണം. ഫർണീച്ചറുകളും സ്വന്തം നിലയിൽ കണ്ടെത്തേണ്ടതാണ്.
ഷോപ്പിന് ആവശ്യമായ ബോർഡ് , പ്രാഥമികമായി നൽകേണ്ട പരസ്യ സാമഗ്രഹികൾ, ബ്രോഷർ ,പ്രാഥമിക പരിശീലനം , തുടർ പരിശീലനങ്ങൾ എന്നിവ Ecoshop യഥാസമയം നൽകുന്നതാണ്.
ഇതിനായി ഫ്രാഞ്ചൈസി ഫീസ് എന്ന നിലയിൽ 10,000 രൂപ അടക്കേണ്ടതാണ്. തുടർന്ന് ജി.എസ്.ടി. ,പഞ്ചായത്ത് ലൈസൻസ് എന്നിവ ലഭിക്കുന്ന മുറയ്ക്ക് ഉൽപ്പന്നങ്ങൾ നൽകുന്നതാണ്. ഇതിനായി അദ്യ ഘട്ടത്തിൽ 50,000 രൂപ നൽകണം എകദേശം 65000-70,000 രൂപയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതാണ്.2-3 മാസം കൊണ്ട് 2 ലക്ഷം രൂപയുടെ എങ്കിലും ഉൽപ്പന്നങ്ങൾ സ്റ്റോക് ചെയ്യേണ്ടതാണ്. കടം നൽകുന്നതല്ല.
വിൽക്കാത്ത ഉൽപ്പന്നങ്ങൾ നിബന്ധനകൾ ക്ക് വിധേയമായി തിരികെ നൽകാവുന്നതാണ്. ഫ്രാഞ്ചൈസി ഫീസ് തിരികെ നൽകുന്നതല്ല.ഇത് വഴി താങ്കളുടെ ബിസിനസ് റിസ്ക് ഒഴിവാക്കാം. ഒരോ മാസവും ഏറ്റവും കുറഞ്ഞത് 20,000- 50,000 വരെ വരുമാനം ലഭ്യമാകുന്ന അവസരമാണിത്.
നിലവിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ സൗകര്യവും പ്രയോജനപ്പെടുത്താം. ആദ്യം ഫ്രാഞ്ചൈസി ഫീസ് അടച്ച് രജിസ്ട്രർ ചെയ്യുന്നവർക്ക് ആദ്യമാദ്യം എന്ന നിലയിലാണ് ഷോപ്പ് അനുവദിക്കുന്നത്. 5 കിലോമീറ്റർ പരിധിയിൽ 2 ഷോപ്പ് അനുവദിക്കുകയില്ല. താങ്കളുടെ തീരുമാനം പ്രതീക്ഷിക്കുന്നു
Share your comments