പണ്ടുമുതൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരിനം ചെടിയാണ് അരേലിയ. പല തരത്തിലുള്ള അരേലിയകൾ കണ്ടുവരുന്നു വൃത്താകൃതിയിലുള്ള പല വലിപ്പത്തിലുള്ള ഇലകൾ ഇവയുടെ അരികുവശം മാത്രം ചെറുതായി ചുരുണ്ടിരിക്കുന്ന ഇലകൾ അതാണ് അരേലിയ ചെടികളുടെ പൊതു സ്വഭാവം. കടും പച്ചനിറത്തിലുള്ള ഇലകൾ പച്ചയിൽ അരികിൽ മാത്രം വെള്ള നിറമുള്ള ചെറിയ ഇലകൾ ഉള്ളതും വലിയ ഇലകൾ ഉള്ളതുമായ ഇനം എന്നിവയാണ് സാധാരണ കണ്ടുവരുന്നത് . ഒരു കാലഘട്ടം കഴിഞ്ഞതോടെ പൂച്ചെടികൾക്കൊപ്പം അരേലിയ ചെടികളും തിരുച്ചു വരവിനു ഒരുങ്ങുകയാണ്
പല നഴ്സറികളിൽ പല തരത്തിലുള്ള, നിറങ്ങൾ ഉള്ള , മിനിയേച്ചർ രൂപത്തിൽ തുടങ്ങി അരേലിയകൾ പ്രത്യക്ഷപെട്ടു തുടങ്ങി. അരേലിയ ചെടികളുടെ പ്രത്യേകത എന്തെന്ന് വച്ചാൽ ഇവ ഏതു രൂപത്തിലും വെട്ടി നിരത്താം എന്നുള്ളതാണ്. കൂടാതെ ഉദ്യാനങ്ങൾക്ക് അതിരുകൾ നൽകാനും ഇവ ഉത്തമമാണ് പൂക്കൾ ഉണ്ടായില്ലെങ്കിലും നയന മനോഹരമാണ് അരേലിയ ചെടികൾ കൂട്ടത്തോടെ നിൽക്കുന്നത്. 30 രൂപ മുതൽ 100 രൂപവരെ വിലയുള്ള അരേലിയ തൈകൾ ലഭിക്കും. ഇവയുടെ മറ്റൊരു പ്രത്യേകത കമ്പു മുറിച്ചു നട്ടാൽ പോലും നല്ല തൈകൾ ഉൽപാദിപ്പിക്കാം എന്നതാണ്. പ്രത്യേക പരിചരഖ്‌നമോ ദിവസേനയുള്ള നനയോ കൂടാതെ പൂന്തോട്ടത്തെ മനോഹരമാക്കുന്ന അരേലിയ ചെടികൾ ഇന്നുതന്നെ വാങ്ങാം.
Share your comments