-
-
Health & Herbs
ആരോഗ്യത്തിനായി കൂവ കഴിക്കാം
വിശേഷിച്ചു പരിപാലനമൊന്നും ആവശ്യമില്ലാത്ത വിളയാണ് കൂവ. പല പറമ്പുകളിലും സമൃദ്ധമായി മുളച്ചുയർന്നു നിൽക്കുന്ന കൂവയുടെ പ്രാധാന്യം പലർക്കുമറിയില്ല.
വിശേഷിച്ചു പരിപാലനമൊന്നും ആവശ്യമില്ലാത്ത വിളയാണ് കൂവ. പല പറമ്പുകളിലും സമൃദ്ധമായി മുളച്ചുയർന്നു നിൽക്കുന്ന കൂവയുടെ പ്രാധാന്യം പലർക്കുമറിയില്ല. കൂവ പ്രധാനമായും മൂന്നു തരം ഉണ്ട് . നീല കൂവ , മഞ്ഞ കൂവ , വെള്ള കൂവ.കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഒരു പോഷകാഹാരമാണ്.കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. ആരോഗ്യ സംരക്ഷണ പാനീയപ്പൊടികളിലും കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് ചില രാജ്യങ്ങളിൽ വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്.
നാരുകളാല്‍ സമ്പന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൂവയ്ക്ക് കഴിവുണ്ട്. ശരീരത്തിന്റെ ക്ഷീണം മാറ്റാനും കൂടുതല്‍ ഊര്‍ജ്ജം തരാനും നമുക്ക് ഉന്മേഷം പകരാനും കൂവയ്ക്ക് കഴിയും. വയറിളക്കം, മൂത്രപ്പഴുപ്പ് തുടങ്ങിയ അസുഖങ്ങള്‍ തടയാനും രോഗശമനത്തിനും പഴമക്കാര്‍ കൂവ ഉപയോഗിച്ചിരുന്നു. കൂവ ചേര്‍ത്ത് കുറുക്കിയ പാനീയം കുടിക്കുന്നതും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കും.
കുടല് രോഗങ്ങളുടെ ശമനത്തിനും കൂവ ഔഷധമാണ്. ദഹനേന്ദ്രീയ കോശങ്ങളെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതിനാല്‍ മുതിർന്നവർക്ക് മികച്ച ഭക്ഷണമാണ് കൂവ,കൂവപ്പൊടി ദഹനശേഷിവർദ്ധിപ്പിക്കുകയും ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും പ്രദാനം ചെയ്യുന്നു . കൊഴപ്പുനാരുകൾ ഇല്ലാത്തതും വേഗത്തിൽ ദഹിക്കുന്നതുമായതുകൊണ്ട് പ്രമേഹരോഗികൾക്കും ഹൃദ്രോഗബാധയുള്ളവർക്കും ചേർന്ന ഭക്ഷണം.
മൂത്രച്ചൂട്, മൂത്രക്കല്ല് തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനും കൂവ ഉത്തമമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരീരത്തിൻ്റെ ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനും അത്യുത്തമമാണ് കൂവപ്പൊടി. കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.
പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ഠമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു. കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.
English Summary: arrowroot for health
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments