<
  1. Health & Herbs

ആരോഗ്യദായകം അമുക്കുരം

ആയുർവേദത്തിലെ പ്രധാന ഔഷധമാണ് അശ്വഗന്ധ അഥവാ അമുക്കുരം. അമുക്കുരം ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് ഏറെ ആരോഗ്യദായകം ആണ്. പ്രമേഹ ബാധിതർക്ക് അമുക്കുരം ഉപയോഗം ഏറെ ഫലപ്രദമാണെന്ന് പല പഠനങ്ങളിലൂടെയും തെളിഞ്ഞിരിക്കുന്നു. ഇത് ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സാധിക്കുന്നു.

Priyanka Menon
അശ്വഗന്ധ
അശ്വഗന്ധ

ആയുർവേദത്തിലെ പ്രധാന ഔഷധമാണ് അശ്വഗന്ധ അഥവാ അമുക്കുരം. അമുക്കുരം ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് ഏറെ ആരോഗ്യദായകം ആണ്. പ്രമേഹ ബാധിതർക്ക് അമുക്കുരം ഉപയോഗം ഏറെ ഫലപ്രദമാണെന്ന് പല പഠനങ്ങളിലൂടെയും തെളിഞ്ഞിരിക്കുന്നു. ഇത് ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സാധിക്കുന്നു.

250 ഗ്രാം അശ്വഗന്ധ സത്ത് ദിവസേന കഴിക്കുന്നത് രോഗപ്രതിരോധശേഷി ഉയർത്തുവാനും, ശരീരം വീക്കം കുറയ്ക്കുവാനും മികച്ചതാണ്. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുവാനും, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രണവിധേയമാക്കാനും അമുക്കുരം ഉപയോഗം ഗുണം ചെയ്യും. ചർമസംരക്ഷണത്തിനും അമുക്കുരം മികച്ചതാണ്. അമുക്കുരം പൊടിച്ചത് തേനിലോ പാലിലോ ചേർത്തു ചർമത്തിൽ പുരട്ടുന്നത് ചർമത്തിന് തിളക്കം വർദ്ധിപ്പിക്കുവാൻ നല്ലതാണ്. 

ഇളം ചൂടുപാലിൽ അമുക്കുരം ചേർത്ത് കഴിക്കുന്നത് സുഖ നിദ്ര ലഭ്യമാക്കുവാനും, മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും മികച്ചൊരു ഉപാധിയാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും അമുക്കുരം ഉപയോഗം മികച്ചതാണ്. അമുക്കുരം പൊടി പാലിലോ നെയ്യിലോ ചേർത്ത് രണ്ടാഴ്ചയോളം സേവിച്ചാൽ ശരീരഭാരം കുറയുന്നു.

അമുക്കുരം വേര് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാകുന്നു. ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കുവാനും, അഡ്രിനാലിൻ പ്രവർത്തനങ്ങളെ സഹായിച്ച ഹോർമോൺ ഉൽപാദനം നടത്തുവാനും ഇതിന്റെ ഉപയോഗം നല്ലതാണ്. അര സ്പൂൺ അമക്കുരം പൊടിച്ചതും നെല്ലിക്ക നീര് ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.

Ashwagandha or Amukkuram is the main medicine in Ayurveda. It is very healthy to add amukkuram to the diet. Studies show that they help prevent diabetes. It can be added to the diet to lower blood sugar levels. Daily intake of 250 gm of horseradish is good for boosting the immune system and reducing inflammation in the body. The use of amukkuram is beneficial in eliminating excess body fat and controlling cholesterol and blood pressure.

അശ്വഗന്ധ ചായ ഉണ്ടാക്കുന്ന വിധം

ഇന്ന് ഒട്ടു മിക്ക ആയുർവേദ കടകളിലും അശ്വഗന്ധയുടെ വേരോ, അല്ലെങ്കിൽ ഇതിൻറെ പൊടിയോ ലഭ്യമാകുന്നു. ഇതുപയോഗിച്ച് അശ്വഗന്ധ ചായ നമുക്ക് തയ്യാറാക്കാം. അശ്വഗന്ധ ചായ നിത്യവും കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും മികച്ചതാണ്. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ അശ്വഗന്ധ പൊടിയോ, അല്ലെങ്കിൽ അതിന്റെ ഒരു വേരോ ചേർത്ത് 5 മിനിറ്റ് കൂടി തിളപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറുചൂടോടെ നാരങ്ങനീരോ തേനോ ഇതിലേക്ക് ചേർത്ത് കഴിക്കാവുന്നതാണ്.

English Summary: Ashwagandha or Amukkuram is the main medicine in Ayurveda. It is very healthy to add amukkuram to the diet

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds