ഭക്ഷണം പാചകം ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യരുത്
തെറ്റായ പാചക രീതികൾ ശരീരത്തിന് അനാരോഗ്യകരവും, അത് ചെയ്യുന്നത് ഒഴിവാക്കേണ്ടതുമാണ്. കാരണം ഇങ്ങനെയുള്ള തെറ്റായ രീതികൾ ചെയുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷം ചെയ്യുന്നു. നിങ്ങളുടെ പാചക രീതി ഭക്ഷണത്തിന്റെ രുചിയെക്കാൾ ശരീരത്തെ വളരെയധികം മോശമായി ബാധിക്കുന്നതാണ്. ഭക്ഷണങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്യുന്നത്, ഭക്ഷണത്തിലെ പോഷകങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നു.
എന്നാൽ തെറ്റായ പാചകരീതി നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും. പാചക രീതി പ്രധാനമായും പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ പോഷക സ്വഭാവത്തെ മോശമായി ബാധിക്കുന്നു. അടുത്തിടെ, നിരവധി പുതിയ പാചകരീതികൾ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ അവയെല്ലാം നമ്മൾ വിചാരിക്കുന്നത്ര ആരോഗ്യകരമല്ല.
ഒഴിവാക്കേണ്ട അനാരോഗ്യകരമായ പാചക രീതികൾ
1. എയർ ഫ്രൈയിംഗ്:
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് മാംസം, ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ വായുവിൽ വറുക്കുമ്പോൾ അതിലെ പോഷകങ്ങൾക്ക് നഷ്‌ടം സംഭവിക്കുന്നു. എയർ ഫ്രൈയിംഗ് പോലുള്ള ഡ്രൈ കുക്കിംഗ് രീതികൾ വഴി ഉയർന്ന താപനിലയിൽ ഭക്ഷണങ്ങൾ പാചകം ചെയ്യുമ്പോൾ, അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ്-പ്രൊഡക്ട്സ് (AGEs) എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നു.
2. ഗ്രില്ലിംഗ്:
ചില പ്രധാന ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന മറ്റൊരു ജനപ്രിയ പാചക രീതിയാണ് ഗ്രില്ലിംഗ്. എന്നാൽ ഉയർന്ന ഊഷ്മാവിലോ തുറന്ന തീയിലോ ഭക്ഷണങ്ങൾ ഗ്രിൽ ചെയ്യുമ്പോൾ, അത് ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) എന്ന ഹാനികരമായ സംയുക്തങ്ങളുടെ രൂപീകരണത്തിന് ഇടയാക്കുമെന്ന് പോഷകാഹാര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
3. നോൺ-സ്റ്റിക്ക് പാത്രത്തിൽ പാകം ചെയ്യുന്നത്:
ഇക്കാലത്ത് എല്ലാവരുടെയും അടുക്കളയിൽ നോൺ-സ്റ്റിക്ക് പാത്രങ്ങൾ വളരെ അധികം സ്ഥാനം നേടിയിട്ടുണ്ട്. ഇത് പാചകത്തെ ലളിതവും അതോടൊപ്പം കൂടുതൽ മോഡേൺ ആക്കി മാറ്റിയിട്ടുണ്ട്. എന്നാൽ നോൺ-സ്റ്റിക്ക് പാനുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് അങ്ങേയറ്റം ദോഷകരമാണ്. നോൺ-സ്റ്റിക്ക് പാനുകളിൽ സാധാരണയായി ടെഫ്ലോൺ എന്നറിയപ്പെടുന്ന പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) പൂശുന്നത് ഉയർന്ന താപനിലയിൽ എത്തുമ്പോൾ അത് വിഷവസ്തുക്കളെ പുറത്തുവിടുന്നതിന് കാരണമാവുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ചറിയാം...
Pic Courtesy: Pexels.com
Share your comments