<
  1. Health & Herbs

ഉഴിഞ്ഞയ്ക്ക് ഉത്തമഗുണങ്ങൾ

ദശപുഷ്പങ്ങളിൽ പ്രധാന ഔഷധ സസ്യമാണ് ഉഴിഞ്ഞ. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്മതി എന്നെല്ലാം പേരുകളുണ്ട്. ആരോഗ്യ പരിപാലനത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും ഈ സസ്യം ഉപകാരപ്പെടുന്നു.

Shalini S Nair
ഉഴിഞ്ഞ
ഉഴിഞ്ഞ

ദശപുഷ്പങ്ങളിൽ പ്രധാന ഔഷധ സസ്യമാണ് ഉഴിഞ്ഞ. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.

ആരോഗ്യ പരിപാലനത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും  ഈ സസ്യം ഉപകാരപ്പെടുന്നു. ആന്റിഓക്സിഡൻറ് ന്റെ കലവറ ആയ ഉഴിഞ്ഞ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കാൻസർ ചികിത്സ രംഗത്ത് നല്ലൊരു പ്രതിവിധി  ആയി കണ്ടെത്തിയിരിക്കുന്നു.

ശാസ്‌ത്രനാമം: - Cardiospermum halicacabum.

Uzhinja -Cardiospermum halicacabum, known as the balloon plant or love in a puff, is a climbing plant widely distributed across tropical and subtropical areas of Africa, Australia, and North America. It is often found as a weed along roads and rivers.

It is used in treating earaches and in relieving swellings. The juice is also used in curing minor wounds. The juice is said to reduce obesity. The herb is also used in hair oil preparations to reduce dandruff and for darkening the hair. The herb also has laxative properties.

ഉഴിഞ്ഞ
ഉഴിഞ്ഞ

ഉഴിഞ്ഞയുടെ ഇല മുടിക്ക് നല്ല തിളക്കം നൽകുന്നു.നല്ലൊരു ഷാംപൂ ആയി ഉപയോഗിക്കാം. ഉഴിഞ്ഞ  ഇട്ടു കാച്ചിയ എണ്ണ  മുടികൊഴിച്ചിൽ തടയുന്നതിനും മുടി  നന്നായി വളരുന്നതിനും പ്രയോജനകരമാണ്  , നീര്‌, സന്ധി വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. നാഡി സംബദ്ധമായ അസുഖങ്ങൾക്കും മൂലക്കുരുവിനും മലബന്ധ ത്തിനും ചികിത്സക്കായി ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്. സന്ധിവാതത്തിനു ഉഴിഞ്ഞ യുടെ ഇലകൾ പേസ്റ്റ് രൂപത്തിലാക്കി പുരട്ടാനും ഉപയോഗിക്കുന്നു. നീര് കുറയാനും കുരുക്കൾ കുറയാനും ഉപകാര പ്രദമാണ്. ഉഴിഞ്ഞയുടെ നീര് ദുർമേദസ്സ് കുറയാനും സഹായിക്കുന്നു.

മൃഗങ്ങൾക്കു ഉഴിഞ്ഞ അവയുടെ ശരീരത്തിലെ മുറിവുകൾ വൃണങ്ങൾ മാറാനും പുക കൊള്ളിക്കുന്നത് അവയുടെ  പണിയും വിറയലും മാറാനും സഹായിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പൂവാം കുരുന്നിലയുടെ പ്രത്യേകതകൾ

English Summary: Balloon vine

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds