<
  1. Health & Herbs

ബാർലി വെള്ളം: വേനൽ ചൂടകറ്റാൻ മികച്ച പാനീയം

കരിക്കിൻ വെള്ളത്തേക്കാളും നാരങ്ങാ വെള്ളത്തെക്കാളും, വേനൽ ചൂടകറ്റാൻ ബാർലി വെള്ളം മികച്ചതാണ്. ബാർലി വെള്ളത്തിന് ഇതിനും മാത്രം എന്തൊക്കെ ഗുണങ്ങളാണ് ഉള്ളതെന്ന് നോക്കാം.

Meera Sandeep
Barley water
Barley water

കരിക്കിൻ വെള്ളത്തേക്കാളും നാരങ്ങാ വെള്ളത്തെക്കാളും, വേനൽ ചൂടകറ്റാൻ  ബാർലി വെള്ളം മികച്ചതാണ്.  ബാർലി വെള്ളത്തിന് ഇതിനും മാത്രം എന്തൊക്കെ ഗുണങ്ങളാണ് ഉള്ളതെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ ബാർലി സഹായിക്കുന്നു

മറ്റെല്ലാ അവശ്യ പോഷകങ്ങൾക്കും പുറമെ, ഫൈബർ, മഗ്നീഷ്യം, സെലിനിയം, മാംഗനീസ് എന്നിവയും ബാർലിയിൽ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ കാണപ്പെടുന്നില്ല, അതിനാലാണ് നിങ്ങളുടെ ഭാരം നിലനിർത്താൻ അവ പ്രധാനമായിരിക്കുന്നത്. കൂടാതെ, നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ആരോഗ്യകരമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കെല്ലാവർക്കും അറിയാം, ഫൈബർ മാത്രമാണ് അതിന് സഹായകമായ പ്രധാന പോഷകം. കാരണം ഇത് കൊഴുപ്പ് ശരിയായ രീതിയിൽ ആഗിരണം ചെയ്യാനും, ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാനും നിങ്ങളെ സഹായിക്കുന്നു.

  1. കൊളസ്ട്രോൾ കുറയ്ക്കാൻ

യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പറയുന്നതനുസരിച്ച് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ബാർലി വെള്ളം സഹായിക്കുന്നു. മറ്റേതെങ്കിലും രൂപത്തിൽ ബാർലി കഴിക്കുന്നതും ഇതിനായി സഹായിക്കും,

  1. ഇത് നിങ്ങളുടെ കുടൽ തണുപ്പിക്കാൻ സഹായിക്കുന്നു

ബാർലിയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് നമ്മുടെ കുടൽ പരമാവധി ചൂട് സഹിക്കേണ്ടി വരുമെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം, പ്രത്യേകിച്ചും നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണം. അൾസർ, അസിഡിറ്റി, വയറിളക്കം, മലബന്ധം, വായുകോപം എന്നിവ ഈ കാലാവസ്ഥയിൽ വളരെ സാധാരണമാണ്.

  1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ

നിങ്ങളിൽ ടൈപ്പ് 2 പ്രമേഹമുള്ളവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത് വളരെ പ്രയാസകരമാണെന്ന് തോന്നുന്നവർക്കും ബാർലി വെള്ളം കുടിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.

പ്രിവോട്ടെല്ല (Prevotella) പോലുള്ള ചില നല്ല കുടൽ ബാക്ടീരിയകളുടെ പ്രവർത്തനം ബാർലി വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 14 മണിക്കൂർ വരെ നിയന്ത്രിക്കാൻ ഈ ബാക്ടീരിയ സഹായിക്കുന്നു.

ഈ ആരോഗ്യകരമായ പാനീയം നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ചേരുവകൾ

  • ബാർലി - 1 കപ്പ്
  • 2 നാരങ്ങയുടെ നീര്
  • തേൻ 5 ടേബിൾ സ്പൂൺ
  • വെള്ളം - 6 കപ്പ്

തയ്യാറാക്കേണ്ട വിധം:

  • ആദ്യം, കഴുകുന്ന വെള്ളം വ്യക്തമായി കാണുന്നത് വരെ, ബാർലി തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.
  • അടുത്തതായി, ബാർലി ഒരു പാനിലേക്ക് ഇട്ട്, 6 കപ്പ് വെള്ളം ചേർക്കുക.
  • ഇടത്തരം ചൂടിൽ ഈ മിശ്രിതം തിളപ്പിക്കാൻ വയ്ക്കുക.
  • തീ കുറച്ച് 15 മിനിറ്റ് നേരം ഈ മിശ്രിതം ചൂടാക്കുക.
  • ഇനി, അത് അടുപ്പിൽ നിന്ന് എടുത്ത് തണുപ്പിക്കുക. മിശ്രിതം ഒരു പാത്രത്തിൽ ഒഴിക്കുക.
  • തേനും നാരങ്ങാനീരും അതിലേക്ക് ചേർക്കുക. ഇത് ശരിയായി ഇളക്കുക, തണുപ്പിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുക.

 

(നുറുങ്ങ്: ചൂടുള്ള ബാർലി മിശ്രിതത്തിൽ തേൻ ചേർക്കരുത്, കാരണം ഇത് വിഷമായി മാറും.)

English Summary: Barley water: The best drink to keep you away from summer heat

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds