വെള്ളിമൂങ്ങ എന്ന സിനിമ മലയാളികൾ ആരും മറന്നിട്ടുണ്ടാകില്ല. ഈ സിനിമ റിലീസ് ആയതോടുകൂടി വെള്ളിമൂങ്ങ എന്ന പേരും പ്രചാരം നേടി. സിനിമയിൽ വെള്ളിമൂങ്ങ ഇല്ലെങ്കിലും വെള്ളിമൂങ്ങ എന്ന വാക്ക് മലയാളികൾക്കിടയിൽ വലിയ ഹിറ്റായി മാറിയത് ഈ സിനിമയോട് കൂടിയാണ്.
വെള്ളിമൂങ്ങ ഒരു സാങ്കൽപ്പിക പക്ഷിയല്ല. കാടുകളിൽ ജീവിക്കുന്ന ഒരു പക്ഷി തന്നെയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ വളരെ വിലപിടിപ്പുള്ള ഒരു വന്യജീവിയാണ് ഇത് . ഇതിനെ സൂക്ഷിക്കുന്നതും വളർത്തുന്നതും എല്ലാം വന്യജീവിസംരക്ഷണ നിയമത്തിന് എതിരാണ്.
പണ്ട് കാടുകളിൽ മാത്രം കണ്ടിരുന്ന ഈ പക്ഷി ഇപ്പോൾ നഗരങ്ങളിലും ചേക്കേറിയിരിക്കുന്നു. കാടുകളിലെ മരപ്പൊത്തുകളിലാണ് ഇവ സാധാരണ ജീവിക്കുന്നത്. വാസസ്ഥലം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും വന്യജീവികൾ മനുഷ്യർ താമസിക്കുന്ന മേഖലകളിലേക്ക് കടന്നുകയറുന്നത്. ഇവയുടെ കാര്യവും വ്യത്യസ്തമല്ല.
ഇവയ്ക്ക് വിദേശത്ത് വളരെ ഡിമാൻഡ് ഉണ്ട്. കാരണം ഇവ ആഭിചാര ക്രിയകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ്. ദുർമന്ത്രവാദികൾ ഇവയുടെ ചിറക് തൂവൽ മാംസം രക്തം എന്നിവ മന്ത്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്.ഇവയെ വളർത്തുകയാണെങ്കിൽ വലിയ സമ്പത്തും സൗഭാഗ്യങ്ങളും കൈവരും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും വന്യജീവി കടത്തിൽ വെള്ളിമൂങ്ങകൾ ആണ് കൂടുതലും.
ഇന്ത്യയിലും വിദേശത്തും വെള്ളിമൂങ്ങയെ കുറിച്ച് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. 18 ,19 നൂറ്റാണ്ടുകളിൽ വെള്ളിമൂങ്ങയ്ക്ക് താമസിക്കാൻ ഒൗൾ ഹൗസ് നിലനിന്നിരുന്നു. ബിസിനസ്സുകാരും ചൂതാട്ട കാരും ഊഹക്കച്ചവടക്കാരു മെല്ലാം ധനലാഭത്തിനു വേണ്ടി ഇവയെ നിയമവിരുദ്ധമായി സൂക്ഷിക്കാറുണ്ട്. വെള്ളിമൂങ്ങയെ നൽകാമെന്നു പറഞ് പണം തട്ടുന്നവരും ധാരാളം.
വന്യജീവിസംരക്ഷണ പട്ടികയിൽ പെട്ട ഈ പക്ഷി വംശനാശത്തിൽ നിന്നും രക്ഷിക്കപ്പെടേണ്ടതാണ്. വെള്ളിമൂങ്ങയുടെ രൂപമാണ് അതിന് ഒരു പക്ഷേ ദിവ്യ പരിവേഷം നൽകുന്നത്. അതിൻറെ കഴിവുകളെ കുറിച്ചുള്ള അന്ധവിശ്വാസം മനുഷ്യൻറെ ഭാവനാ സൃഷ്ടിയാണ്.
Share your comments