1. Health & Herbs

കുട്ടികൾക്ക് പാരസെറ്റമോള്‍ കൊടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യം

പനി വന്നാൽ നമ്മൾ ഒന്നും ആലോചിക്കാതെ കഴിക്കുന്ന ഒരു മെഡിസിനാണ് പാരസെറ്റമോള്‍. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ പ്രായമാർ വരെ ഇത് വളരെ സാധാരണയായി ഉപയോഗിക്കുന്നു. എന്നാല്‍ പാരസെറ്റമോള്‍ കഴിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Meera Sandeep
Paracetamol
Paracetamol

പനി വന്നാൽ നമ്മൾ ഒന്നും ആലോചിക്കാതെ കഴിക്കുന്ന ഒരു മെഡിസിനാണ് പാരസെറ്റമോള്‍.  കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമാർ വരെ ഇത് വളരെ സാധാരണയായി ഉപയോഗിക്കുന്നു.  എന്നാല്‍ പാരസെറ്റമോള്‍ കുട്ടികൾക്ക് കൊടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്.  അവ എന്തൊക്കെയാണെന്ന് നോക്കാം.

- വീട്ടില്‍ തെര്‍മോമീറ്റര്‍ ഉള്ളവര്‍ക്ക് കുഞ്ഞിന്റെ ചൂട് പരിശോധിക്കാം. 38.4 ഡിഗ്രീ സെല്‍ഷ്യസ്/ 100.4 ഫാരന്‍ ഹീറ്റിന് മുകളില്‍ ഉണ്ടെങ്കില്‍ മാത്രം പാരസെറ്റമോള്‍ മരുന്ന് കൊടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ: പനി വരുമ്പോൾ ചെയ്യേണ്ട ഭക്ഷണശീലങ്ങൾ

-   6 മണിക്കൂര്‍ ഇടവേളകളിലാണ് പാരസെറ്റമോള്‍ മരുന്ന് നല്‍കേണ്ടത്  അങ്ങനെ ഒരു ദിവസം നാല് തവണ വരെ നല്‍കാവുന്നതാണ്.

- സിറപ്പായും ഗുളികയായും സപ്പോസിറ്ററി (മലദ്വാരത്തില്‍ വയ്ക്കുന്ന രീതി) മരുന്നായും നൽകാം.  വായില്‍ കൂടി മരുന്ന് കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ള അവസ്ഥകളിലും കുട്ടികളിൽ സപ്പോസിറ്ററി മരുന്ന് നല്‍കാം. ഉദാഹരണത്തിന് തുടര്‍ച്ചയായ ചര്‍ദ്ദില്‍, ജെന്നി വരുന്ന കുട്ടികള്‍, മയങ്ങി കിടക്കുന്ന, ഉറക്കത്തില്‍, ഓപ്പറേഷന് ശേഷം മയത്തില്‍ ഉള്ള കുട്ടികള്‍ക്കെല്ലാം നല്‍കാം.  സാധാരണ കഠിനമായ പനിയുള്ള കുട്ടിക്ക് സിറപ്പ് നല്‍കിയിട്ടും കുറയാതെ വരുന്ന അവസ്ഥയില്‍ സപ്പോസിറ്ററി നല്‍കാവുന്നതാണ്. പെട്ടെന്ന് കുറയാന്‍ നല്ലതെന്ന ധാരണ നിലവിലുണ്ട്. പക്ഷേ പാരസെറ്റമോള്‍ മാക്‌സിമം ഡോസ് (15mg per kilogram per dose) സപ്പോസിറ്ററി ആയാലും സിറപ്പായാലും ഒരുപോലെ തന്നെയാണ് പനി കുറയ്ക്കുന്നത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന വയറുവേദന,ചുമ,പനി എന്നിവയ്ക്ക് ഇഞ്ചി ലായനി ഒരു ഉത്തമ പരിഹാരമാണ്

- മരുന്നു നല്‍കി പനി കുറയാൻ അരമണിക്കൂര്‍ സമയമെടുക്കും. മരുന്ന് രക്തത്തില്‍ കലര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എടുക്കുന്ന സമയം ആണിത്.

-   കുട്ടിയുടെ തൂക്കം അനുസരിച്ചാണ് പാരസെറ്റമോള്‍ ഡോസ് കണക്കാക്കുന്നത്, പ്രായം അനുസരിച്ചല്ല. 

ബന്ധപ്പെട്ട വാർത്തകൾ: ജലദോഷവും പനിയും തടയാൻ ഈ അത്ഭുത ചായക്കൂട്ടുകൾ

-  കരള്‍ രോഗം ഉള്ള കുട്ടികള്‍, മഞ്ഞപ്പിത്തം അതുപോലെ Liver Enzymes അളവ് കൂടിയ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ പരമാവധി അളവ് (15mg/kilogram/dose) നല്‍കാന്‍ ആവില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അളവ് കുറച്ച് മാത്രമേ പാരസെറ്റമോള്‍ പനിക്ക് നല്‍കാനാകൂ.

-  കരള്‍ രോഗം ഉള്ള മുലയൂട്ടുന്ന അമ്മമാര്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

- കുട്ടികൾക്ക് പാരസെറ്റമോള്‍ അളവ് അമിതമായാല്‍ ദോഷം ചെയ്യും.  പാരസെറ്റമോള്‍ പനി കുറയ്ക്കുമെങ്കിലും ഡോസ് അമിതമായാല്‍ ജീവന് അപകടം വരുത്തും. കുട്ടിയുടെ തൂക്കവുമായി കണക്കുകൂട്ടി നോക്കി അളവ് നിശ്ചയിച്ച് പ്രസ്തുത അളവ് (Fatal dose) മാരകമായ ഡോസ് ആണെങ്കില്‍ പ്രതി മരുന്ന് ഉടന്‍ കുട്ടിക്ക് നല്‍കണം. അത് കുട്ടിയുടെ ജീവന്‍ രക്ഷിക്കും. വയര്‍ കഴുകിയത് കൊണ്ട് മാത്രം കാര്യമില്ല.  ചെറിയൊരു ശ്രദ്ധകുറവില്‍ മരുന്ന് മാരക അളവില്‍ കഴിച്ചാല്‍ കരള്‍ നാശം വരെ സംഭവിക്കാം. ഒരിക്കലും മരുന്ന് അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Before giving paracetamol to children, it is necessary to pay attention to these things

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds