ആവണക്ക് കുരുവിനെ മുത്ത് എന്ന് വിളിക്കുന്നു .എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്.
നിരവധി ഔഷധങ്ങളുടെ കൂടെഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രഭാവം പറഞ്ഞു അറിയി ക്കാന്‍ പറ്റില്ല. എല്ലാംഒന്നുംഇവിടെ പറയുന്നില്ല സിനസ് കമ്മ്യൂണിസ് (Ricinus Communis Linn) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷില്‍ കാസ്റ്റര്‍ ഓയില്‍ പ്ലാന്റ് (Castor Oil Plant) എന്നാണ് പറയുന്നത്.
ഇലകൾ വിസ്തൃതവും ഹസ്താകാരത്തിൽ പാളിതവുമാണ്. ഇലഞരമ്പുകൾ എഴുന്നു നില്ക്കും. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനും ഉപയോഗിക്കുന്നത്. വിത്തിൽ നിന്ന് 35-40% എണ്ണ ലഭിക്കും. റിസിനോളിക് – ലിനോലിക്ക് ആസിഡുകൾ ഈ എണ്ണയിൽ ധാരാളമുണ്ട്. ആയുർവേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.
വളരെ പണ്ടുമുതലേ നമ്മുടെ നാട്ടിൽ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന സസ്യമാണ് ആവണക്ക്. വാതരോഗങ്ങൾക്കുള്ള ഉത്തമഔഷധം എന്ന നിലയിൽ സംസ്കൃത ത്തിൽ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാൽ പിണ്ണാക്ക് വളമായി മാത്രമേ ഉപയോ ഗിക്കകയുള്ളൂ. സോപ്പ്, പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീർ ചേര്ത്ത് ആവ ണക്ക് സേവിച്ചാൽ മതി.
സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങൾക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിന് വേര് കഷായത്തിൽ വെണ്ണ ചേർത്ത് സേവിച്ചാൽ ശോധന ലഭിക്കും. ആവണക്കിന്റെ വേര് കഷായം വെച്ച് അതിൽ ചൂടു പാലൊഴിച്ച് കുടിച്ചാ ൽ വയറു വേദന ശമിക്കും. തളിരില നെയ്യിൽ വറുത്ത് തിന്നാൽ നിശാന്ധത മാറിക്കിട്ടും. അര ഔൺസ് മുതല് 1 ഔൺസ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാൽ മലബന്ധം, വയറു വേദന, സന്ധി വാതം, നീര് ഇവ ശമിക്കുന്നതാണ്. ആവണക്കെണ്ണ ചേർത്തുണ്ടാക്കിയ സുകുമാരഘ്യതം ഗർഭാശയ സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
കരിനൊച്ചിലയുടെ നീരിൽ ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാൽ നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കി സന്ധികളിൽ വെച്ചു കെട്ടിയാൽ മതി. ഭക്ഷ്യവിഷബാധയേറ്റാൽ ആവണക്കെണ്ണ ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ച് വയറിളക്കിയാൽ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കൾ പഴുത്ത് പൊട്ടുവാൻ ആവണക്കിന്റെ വിത്ത് പരുവിൽ അരച്ചിട്ടാൽ മതി. ആവണക്കിൻ വേരരച്ച് കവിളത്ത് പുരട്ടിയാൽ പല്ലുവേദനക്കും നീരിനും നല്ലതാണ്.
Share your comments