<
  1. Health & Herbs

ദിവസേന തുളസി വെള്ളം കുടിച്ചാൽ ഈ നേട്ടങ്ങൾ!

തുളസിയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് ഒരു പ്രകൃതിദത്ത പരിഹാരമായി ഉപയോഗിച്ച് വരുന്നു. തുളസിയുടെ മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ച് നോക്കാം.

Meera Sandeep
Benefits of drinking Tulsi water daily!
Benefits of drinking Tulsi water daily!

തുളസിയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് ഒരു പ്രകൃതിദത്ത പരിഹാരമായി ഉപയോഗിച്ച് വരുന്നു. തുളസിയുടെ മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ച് നോക്കാം. 

- വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ അകറ്റി ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുളസി വെള്ളം സഹായിക്കും.  ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ തുളസിക്ക് കഴിയും. മാത്രമല്ല, തുളസിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ  ദഹനപ്രക്രിയയിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.

- തുളസി വെള്ളം രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാലും ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളാലും തുളസി സമ്പുഷ്ടമായതിനാൽ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് ഏറെ ഗുണം ചെയ്യും. പതിവായി തുളസി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ജലദോഷത്തിനും പനിക്കുമുള്ള സാധ്യത കുറയ്ക്കും.

- സമ്മർദവും ഉത്കണ്ഠയും പലരെയും ബാധിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ്. അവയെ നേരിടാൻ തുളസി വെള്ളത്തിന് കഴിയും. തുളസിക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്, കൂടാതെ കാൽസ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അഡാപ്റ്റോജനുകൾ സമ്മർദം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

- തുളസിക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. വായിലെ ബാക്ടീരിയകളെ ചെറുക്കാനും പ്ലേഗ് അടിഞ്ഞുകൂടൽ, മോണരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. വായ്നാറ്റം അകറ്റാനും തുളസി വെള്ളം സഹായിക്കും.

- ശ്വാസകോശാരോഗ്യത്തിന് തുളസി ഏറെ ഗുണം ചെയ്യുന്നുണ്ട്. ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ നേരിടാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം കുടിക്കുന്നത് ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും മൂക്കടപ്പ് അകറ്റാനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനും സഹായിക്കും.

തുളസി വെള്ളം തയ്യാറാക്കേണ്ട വിധം

ഒരു പിടി തുളസി നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം വെള്ളത്തിൽ ഇട്ട് 10-12 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്തശേഷം തണുക്കാനായി മാറ്റിവയ്ക്കുക. മധുരം വേണമെങ്കിൽ കുറച്ച് തേൻ ചേർക്കുക. ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക.

English Summary: Benefits of drinking Tulsi water daily!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds