നമ്മൾക്കെല്ലാവർക്കും അറിയുന്ന കാര്യമാണ് ഡ്രൈ ഫ്രൂട്ട്സുകൾ ആരോഗ്യം പ്രദാനം ചെയ്യുന്നവയാണ് എന്ന കാര്യം. എന്നാൽ ഡ്രൈ ഫുഡ്സിൽ ഏറ്റവും മികച്ച ഫലമാണ് ഉണക്കമുന്തിരി. പോഷകാംശങ്ങളുടെ കലവറയാണ് ഉണക്കമുന്തിരി.
പോഷകാംശങ്ങളുടെ കലവറയാണ് ഉണക്കമുന്തിരി. കാണാൻ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ഇവ ആരോഗ്യ ജീവിതത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിരവധി ജീവകങ്ങളുടെയും ധാതുക്കളുടെയും ഉറവിടമാണ് ഉണക്കമുന്തിരി.
We all know that dry fruits are good for health. But raisins are the best result in dry foods. Raisins are a storehouse of nutrients. Although they are small to look at, they play a vital role in a healthy life. Raisins are a good source of many vitamins and minerals. Raisins, which are rich in antioxidants, boost our immune system. Due to its high fiber content, raisins are good for digestion and to prevent constipation.
ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ (HEALTH BENEFITS OF DRY GRAPES)
ആൻറി ആക്സിഡന്റുകൾ ധാരാളമടങ്ങിയ ഉണക്കമുന്തിരി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. നാരുകൾ ധാരാളമുള്ളതിനാൽ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുവാൻ മലബന്ധം തടയുവാനും ഉണക്ക മുന്തിരി യുടെ ഉപയോഗം നല്ലതാണ്. ഉണക്കമുന്തിരി അടങ്ങിയിരിക്കുന്ന കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും വളർച്ചയ്ക്ക് അത്യുത്തമം. വിറ്റാമിൻ സി, വിറ്റാമിൻ ബി 6, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ഉണക്കമുന്തിരി നിത്യവും കഴിച്ചാൽ ക്ഷീണം, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഒന്നും നിങ്ങളെ അലട്ടില്ല. മാത്രവുമല്ല ശരീരത്തിനു വേണ്ട ഊർജ്ജവും ഇത് പ്രധാനം ചെയ്യുന്നു.
ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയ ഈ ഡ്രൈഫ്രൂട്സ് നിത്യവും കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണ പദാർത്ഥമാണ്. കൊളസ്ട്രോൾ വർദ്ധിക്കുമോ എന്ന ഭയവും വേണ്ട.
കാറ്റെച്ചിൻ എന്ന ആൻറി ആക്സിഡൻറ് വിവിധതരത്തിലുള്ള ക്യാൻസറിനെ പ്രതിരോധിക്കാൻ ഗുണകരമാണ്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോഗ്യ മികവുറ്റതാക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഇതിൻറെ ഉപയോഗം ശീലമാക്കാം. ഇതിലടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ് പല്ലു സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഭക്ഷണത്തിനുശേഷം മൂന്ന് ഉണക്കമുന്തിരി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് പ്രമേഹനിയന്ത്രണത്തിന് അനുയോജ്യമായ എളുപ്പവഴിയാണ്.
ഉണക്കമുന്തിരി ഇട്ട തിളപ്പിച്ച വെള്ളം ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുകയും കരൾ ആരോഗ്യത്തിന് നല്ലതുമാണ്. കൂടാതെ ഉണക്കമുന്തിരിയുടെ വെള്ളം കുടിക്കുന്നത് വഴി നിത്യയൗവനം നിങ്ങൾക്ക് ഉണ്ടാവുന്നു. മുഖത്തെ ചുളിവുകളും മാറ്റുവാനും, മുഖത്ത് രക്തപ്രസാദം നൽകുവാനും ഈ വെള്ളത്തിൻറെ സാധിക്കും. ചർമത്തിന് തിളക്കം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വെള്ളം നിത്യവും കുടിക്കാം. വിറ്റാമിൻ എ ധാരാളമുള്ളതിനാൽ നേത്ര ആരോഗ്യവും മെച്ചപ്പെടുന്നു. ബാക്ടീരിയ പോലുള്ള അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുവാനും ഉണക്കമുന്തിരിക്ക് സാധിക്കും.
Share your comments