ആരോഗ്യദായകമായ തുളസി. വീടുകളിൽ കാണുന്ന സാധാരണ കൃഷ്ണ തുളസിയോ രാമതുളസിയോ അല്ല ഇത്. ഇതാണ്
മധുരത്തുളസി.
പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടി. പ്രമേഹ രോഗികള്ക്കും കഴിക്കാം. ടെന്ഷന്, രക്തസമ്മര്ദം, സൗന്ദര്യപ്രശ്നങ്ങള് എന്നിവയ്ക്കൊക്കെ ഉത്തമ പ്രതിവിധിയായ ഈ ചെടി അമിത വണ്ണത്തെ കുറയ്ക്കും മുറിവുകള് വേഗത്തില് കരിയിക്കാനും ഇതിന് കഴിവുണ്ട്. സര്വ്വ ഗുണങ്ങളും ഒത്തിണങ്ങിയ ഈ ഔഷധസസ്യത്തിന്റെ സയന്റിഫിക് പേര് സ്റ്റീവിയ . ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് മധുരതുളസിയുടെ ഗുണങ്ങള്‍ വിവരിക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനുള്ള കഴിവ് മധുര തുളസിക്കുണ്ട്. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. പ്രമേഹ നിയന്ത്രണത്തിന് മധുരതുളസി ചായയാണ് ഉപയോഗിക്കേണ്ടത്. ചൂടുവെള്ളത്തിലേക്ക് മധുരതുളസി ഇലകളിട്ട് 5-7 മിനുട്ട് തിളപ്പിക്കുക. ഇപ്പോള്‍ മധുരതുളസി ചായ തയ്യാറായി. ഇത് ദിവസം രണ്ടു മൂന്നു നേരമായി കുടിച്ചാല്‍ മതി. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്
ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കുമെന്ന് ബ്രസീലിയന്‍ ജേര്‍ണല്‍ ഓഫ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മധുര തുളസി ചായയായാണ് കുടിക്കേണ്ടത്.ശരീരഭാരം കുറയ്ക്കാനും മധുര തുളസി ഉത്തമ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള അമിതമായ ഇഷ്ടം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഭക്ഷണം പാകം ചെയ്യുമ്പോള്‍, മധുരത്തിനായി മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.
നാം ഇന്ന് നേരിടുന്ന മിക്ക സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധി കൂടിയാണ് ഇത്. താരനും മുഖക്കുരുവും മാറാന്‍ മധുര തുളസി സഹായിക്കും. മധുര തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍,ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. മുടികൊഴിച്ചില്‍ തടയാനും, മധുരതുളസിയുടെ പച്ചയില ഏറെ ഫലപ്രദമാണ്.പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ സത്ത് ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് കുഴുകി കളയാന്‍ മറക്കരുത്.
മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്. മധുരതുളസി ഇല ഇടിച്ചു പിഴിഞ്ഞ് ഈ നീര്, ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, മുറിവ് പറ്റിയ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മുറിവിലെ വെള്ളമയം ഒപ്പിയെടുക്കുക.
തൊടുപുഴയിലുള്ള നാഗാർജുനയുടെ നഴ്സറിയിലും കാഡ്സിന്റെ നഴ്സറിയിലും മറ്റ് ആയുർവ്വേദ നഴ്സറികളിലും ലഭ്യമാണ്.
Share your comments