<
  1. Health & Herbs

പുത്തരിച്ചുണ്ടയെന്ന നാട്ടുമരുന്നിന്റെ ഗുണങ്ങൾ

പുത്തരിച്ചുണ്ട നമ്മുടെ തൊടിയിൽ ഉണ്ടെങ്കിൽ പോലും പലർക്കും അതിന്റെ ആരോഗ്യഗുണങ്ങൾ അറിയില്ല. എന്നാൽ പല ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കാനുള്ള ഉത്തമ മാർഗ്ഗമാണ് പുത്തരിച്ചുണ്ട. ശരീരത്തിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അത് ഏത് അവസ്ഥയിൽ ഉള്ളതാണെങ്കിൽ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുത്തരിച്ചുണ്ട. Many people are unaware of the health benefits of having putrefaction in our thighs. But Putharichunda is the best way to solve many health problems

K B Bainda

പുത്തരിച്ചുണ്ടയെന്നു കേട്ടിട്ടുണ്ടോ? കേട്ടിട്ടുപോലുമില്ല എന്ന് കരുതേണ്ടി വരും.അത്രയ്ക്ക് അന്യം നിന്നുപോയി പുത്തരിച്ചുണ്ടയെന്ന ആയുസ്സിന്റെ ഒറ്റമൂലി. തൊടികളിലും പാടവരമ്പത്തും ധാരാളമായി കണ്ടുവന്നിരുന്ന ആരോഗ്യദായിനി ഇന്ന് കണികാണാൻ പോലുമില്ലാത്ത അവസ്ഥയിലാണ്.

പുത്തരിച്ചുണ്ട നമ്മുടെ തൊടിയിൽ ഉണ്ടെങ്കിൽ പോലും പലർക്കും അതിന്റെ ആരോഗ്യഗുണങ്ങൾ അറിയില്ല. എന്നാൽ പല ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കാനുള്ള ഉത്തമ മാർഗ്ഗമാണ് പുത്തരിച്ചുണ്ട. ശരീരത്തിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അത് ഏത് അവസ്ഥയിൽ ഉള്ളതാണെങ്കിൽ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുത്തരിച്ചുണ്ട. എത്ര പറഞ്ഞാലും തീരാത്തത്ര പ്രാധാന്യ൦ഉള്ള ഒരു നാട്ടുമരുന്നു ചെടിയാണ് പുത്തരിച്ചുണ്ട.

ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് പുത്തരിച്ചുണ്ട. ഇതിന്റെ വേര് കഷായം വെച്ച് കുടിക്കുന്വത് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പല്ലു വേദന കൊണ്ട് വലയുന്നവർക്ക് ഉള്ള നല്ലൊരു ഒറ്റമൂലിയാണ് പുത്തരിച്ചുണ്ട. പല്ലു വേദനയെ ഇല്ലാതാക്കി പല്ലിന് ആരോഗ്യം നൽകുന്നതിന് പുത്തരിച്ചുണ്ടയുടെ വേര് നല്ലതാണ്. പെട്ടെന്നാണ് വേദനയിൽ നിന്ന് ആശ്വാസം നൽകുന്നത്.

. ദശമൂലാരിഷ്ടത്തിൽ വരെ ചേർക്കുന്ന ഒരു വേരാണ് പുത്തരിച്ചുണ്ടയുടേത് ആയുർവ്വേദമരുന്നുകളിൽ പ്രധാനിയാണ് ഇത്. ഇതിന്റെ വേര് കഷായം വെച്ച് കുടിക്കുന്നത് കൊളസ്ട്രോൾ പരിഹരിക്കുന്നതിനും ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശരീര കോശങ്ങളുടെ നാശത്തിൽ നിന്നും അതിനെ തടയുന്നതിനും പുത്തരിച്ചുണ്ട മികച്ചതാണ്.

ദഹന സംബന്ധമായ പ്രശ്നങ്ങൾ, ‍ഡയറിയ, വയറു വേദന, വയറിളക്കം എന്നിങ്ങനെയുള്ള ഏത് വലിയ വയറു വേദനക്കും ആശ്വാസം നൽകുന്നതിനും നല്ല ദഹനത്തിനും സഹായിക്കുന്നു പുത്തരിച്ചുണ്ട.

ഛര്‍ദ്ദി പോലുള്ള അവസ്ഥകളിൽ എന്ത് മരുന്ന് കഴിച്ചിട്ടും മാറാത്ത സാഹചര്യത്തിൽ പുത്തരിച്ചുണ്ടയുടെ കായ അരച്ച് പാലിൽ മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് എത്ര വലിയ ഛർദ്ദിയാണെങ്കിലും മാറ്റുന്നു. അൽപം തേനും മിക്സ് ചെയ്താൽ ഗുണം വർദ്ധിക്കുന്നു.

ഇതിന്റെ വേരും ഇലയും പൂവും എല്ലാം ആയുർവ്വേദത്തിലെ ഏറ്റവും മൂല്യമുള്ള ഒരു വസ്തുവാണ്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മധുരത്തിന്റെ രോഗത്തിൽ നിന്ന് മധുരത്തിന്റെ ലോകത്തേക്ക്

English Summary: Benefits of the herbal medicine Putharichunda

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds