കേരളത്തിലും തെക്കേ ഇന്ത്യയില്‍ വ്യാപകമായും ഉപയോഗിയ്ക്കപ്പെടുന്ന വ്യഞ്ജനമാണ് വാളന്‍പുളി.മലയാളികള്‍ക്ക് ഭക്ഷണങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഭക്ഷ്യവസ്തുവാണ് വാളന്‍ പുളി. തെക്കേ ഇന്ത്യയില്‍ പരക്കെ ഉപയോഗിയ്ക്കപ്പെടുന്ന ഉല്പന്നമാണ് വാളന്‍പുളി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഒറീസ്സാ എന്നീ സംസ്ഥാനങ്ങളില്‍ വാളന്‍ പുളി കൃഷി ചെയ്തു വരുന്നു.കേരളത്തില്‍ തനിവിളയായി ആരും വാളന്‍ പുളി കൃഷി ചെയ്തു വരുന്നില്ല. പവാളന്‍ പുളി മരം കായ്ക്കാന്‍ എടുക്കുന്ന കാലതാമസ്സമാണ് ഈ കൃഷിയുടെ പ്രധാന ന്യൂനത. ഉഷ്ണമേഘല പ്രദേശങ്ങളിലാണ് വാളന്‍ പുളി നല്ലവണ്ണം വളരുന്നത്.
വളരെയധികം ഔഷധഗുണമുള്ള ഒരു സുഗന്ധ വ്യജ്ഞനമാണ് വാളന്‍പുളി. പഴുത്ത പുളിയില്‍ കാര്‍ബോ ഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ്, ടാര്‍ടാറിക് അംളം, പൊട്ടാസ്യം ടാര്‍ടേറ്റും അടങ്ങിയിരിക്കുന്നു. ആയുര്‍വേദ മരുന്നുകളിലും, അലോപ്പതി മരുന്നുകളിലും ഒരു ചേരുവയായി വാളന്‍ പുളി ഉപയോഗിച്ചു വരുന്നു. ചെറിയ തോതില്‍ മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന ഉളുക്കിനും, ചതവിനും, വാളന്‍പുളിയില ഊരി എടുത്ത് കല്ലുപ്പും കൂടി ഇട്ട് തിളപ്പിയ്ക്കുക. ഈ വെള്ളം ചെറിയ ചൂടോടെ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ആവി പിടിയ്ക്കുകയോ, ധാര കോരുകയോ ചെയ്താല്‍ വേദനയ്ക്കും നീരിനും ആശ്വാസം ലഭിക്കും.പെയിന്‍ കില്ലറുകളും,ബാമുകളുമുപയോഗിച്ചാലുണ്ടാകുന്ന ദോഷം മാറ്റിയെടുക്കാം.
ഉപയോഗം
കറികള്‍ക്ക് രുചി കൂട്ടാനായി പുളി ഉപയോഗിക്കുന്നു. വെള്ളി, പിച്ചള, ചെമ്പുപാത്രങ്ങള്‍ പോളീഷ് ചെയ്യുവാനായി വാളന്‍ പുളിയാണുപയോഗിക്കുന്നത്. പുളിങ്കുരു പൊടിച്ചത് നല്ലയൊരു കാലി തീറ്റയാണ്...ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ് പുളിയുടെ വിളവെടുപ്പ്. നന്നായി പഴുത്ത പുളി രണ്ട്-മൂന്ന് ദിവസം വെയിലത്തിട്ട് ഉണക്കുന്നു. ഇതിനു ശേഷം തോട് കളഞ്ഞ് ഒരാഴ്ചയോളം വെയിലത്ത് വച്ച് ഉണക്കുന്നു. ഒരു കത്തി ഉപയോഗിച്ച് കുരുവും, നാരും കളഞ്ഞ് എടുക്കുന്നു. പുളി വളരെ നാള്‍ കേട് കൂടാതെയിരിക്കുവാന്‍ ഒരു കിലോയ്ക്ക് നൂറ് ഗ്രാം കല്ലുപ്പും ചേര്‍ത്ത് ഇളക്കി വയ്ക്കുന്നു. കല്ലുപ്പ് ചേര്‍ക്കുന്ന പുളി ബ്രൗണ്‍ കളര്‍ മാറി കറുപ്പ് നിറമാകുന്നു. മണ്‍പാത്രങ്ങള്‍, കളിമണ്‍ ഭരണികള്‍, സ്ഫടിക ഭരണികള്‍ എന്നിവയില്‍ വേണം വാളന്‍ പുളി സൂക്ഷിക്കുവാൻ.
Share your comments