Health & Herbs

ഇലഞ്ഞി വൃക്ഷം

ilanji

നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഏകദേശം അന്‍പത്‌ - അറുപത്‌ അടി വരെ പൊക്കം വയ്‌ക്കുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി .എന്നാൽ ഇന്ന് ഇലഞ്ഞിയുടെ പൊക്കം കുറഞ്ഞ ഇനങ്ങളും ഇന്ന് ലഭ്യമാണ് . വിത്ത്‌ പാകി കിളിര്‍പ്പിച്ചാണ്‌ തൈകള്‍ ഉല്‌പാദിപ്പിക്കുന്നത്‌. കായ്‌കളുടെ പുറമേയുളള ഭാഗം ഭക്ഷ്യയോഗ്യമാണ്‌. ഇതില്‍ സാപ്പോണിനും, പഞ്ചസാരയുമടങ്ങിയിരിക്കുന്നു. മാംസളമായ ഭാഗം മാറ്റി കുരു കഴുകി പോര്‍ട്ടിംഗ്‌ മിശ്രിതം നിറച്ച പ്ലാസ്റ്റിക്‌ കൂടുകളില്‍ പാകുക. ഇത്‌ കിളിര്‍ത്ത്‌ ഒരു വര്‍ഷത്തോളം വളര്‍ന്നതിനു ശേഷമാണ്‌ കൃഷി ചെയ്യേണ്ട സ്ഥലത്ത്‌ നടേണ്ടത്‌. വിത്തിനു ജീവനക്ഷമത കുറവായതു കാരണം സംഭരിച്ചു സുക്ഷിക്കാറില്ല.

ilanji

ഔഷധഗുണങ്ങളും ഉപയോഗങ്ങളും ഇലഞ്ഞിക്കുണ്ട് വിട്ടുമാറാത്ത തലവേദനയുളളവര്‍ ഇലഞ്ഞിപ്പൂവ്‌ തലേന്ന്‌ വെളളത്തിലിട്ട്‌ രാവിലെ മൂക്കില്‍ നസ്യം ചെയ്‌താല്‍ തലവേദന മാറും. ശരീരം വണ്ണം വെയ്‌ക്കാനും, മുലപ്പാല്‍ വര്‍ദ്ധനവിനും, . ഇലഞ്ഞിപ്പൂവ്‌ കഷായമാക്കി പാലും പഞ്ചസാരയും ചേര്‍ത്ത്‌ കുറച്ചു നാള്‍ സേവിച്ചാല്‍ മതി. ഇലഞ്ഞിപ്പൂവ്‌ ഇട്ട്‌ പാല്‍ കാച്ചിയത്‌ കുറച്ചുനാള്‍ കുടിച്ചാല്‍ അതിസാരത്തിനു ശമനം കിട്ടും. അര്‍ശ്ശസ്‌ രോഗമുളളവര്‍ ഇലഞ്ഞി പഴകാമ്പ്‌ ഉപയോഗിക്കുന്നത്‌ കുറയാന്‍ സഹായിക്കും. വിത്ത്‌ ചതച്ച്‌ എണ്ണയിലിട്ടു കാച്ചി തേച്ചാല്‍ താരനും, മുടി കൊഴിച്ചിലും മാറും. ഇലഞ്ഞിപ്പൂവ്‌ കൊണ്ട്‌ മാലയുണ്ടാക്കി കേശാലങ്കാരത്തിനുപയോഗിക്കുന്നു. ഇലഞ്ഞിപ്പൂവ്‌ വാറ്റി നല്ല വാസനയുളള തൈലം നിര്‍മ്മിക്കുന്നു. ഇലഞ്ഞിയുടെ തടിയ്‌ക്ക്‌ ചുവന്ന നിറമാണ്‌. കാതലിനു കട്ടിയുളളതുകൊണ്ട്‌ ഫര്‍ണിച്ചര്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു അസംസ്‌കൃത വസ്‌തുവായും ഉപയോഗിക്കുന്നു. മിനുസപണികള്‍ക്കും, കൊത്തുപണികള്‍ക്കും, ഉരലിനും, കാളവണ്ടിയുടെ ഭാഗങ്ങളും ഇലഞ്ഞി ഉപയോഗിച്ച്‌ നീര്‍മ്മിക്കുന്നു. ഒരു തണല്‍ വൃക്ഷമായി ഇലഞ്ഞി വളര്‍ത്താവുന്നതാണ്‌.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox