<
  1. Health & Herbs

ആരോഗ്യമുള്ള മുടിക്ക് ഇതാ പ്രകൃതിദത്ത താളികള്‍

ആരോഗ്യമുള്ള മുടികള്‍ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ തിരക്കും ജീവിതരീതിയും കാരണം പലപ്പോഴും മുടിയെ നല്ലരീതിയില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല.

Saranya Sasidharan

ആരോഗ്യമുള്ള മുടികള്‍ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ തിരക്കും ജീവിതരീതിയും കാരണം പലപ്പോഴും മുടിയെ നല്ലരീതിയില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല. പഴയ കാലത്ത് അവരവരുടേതായ സൗന്ദര്യ സംരക്ഷണം ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും കെമിക്കലുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മുടിക്ക് ഉണ്ടാകാന്‍ തുടങ്ങി. പഴയ കാലത്തുള്ളവര്‍ ഉപയോഗിച്ചിരുന്നത് പ്രകൃതി കൂട്ടുകള്‍ ആണെന്ന് മാത്രമല്ല അധിക പണച്ചെലവും ഇല്ലായിരുന്നു, മുടി സംരക്ഷത്തിന് നാടന്‍ കൂട്ടുകള്‍ ഉണ്ട് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ അവ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നമുക്ക് നോക്കാം.

ചെമ്പരത്തി താളി : ചെമ്പരത്തി മുടിക്ക് ഏറ്റവും നല്ലതാണ്. ചെമ്പരത്തിയുടെ ഇലയും പൂവുമെല്ലാം താളിയ്ക്കായി ഉപയോഗിക്കാം. നല്ല ചുവന്ന കളര്‍ ഉള്ള അഞ്ചിതള്‍ ചെമ്പരത്തിയാണ് താളിയ്ക്കായി ഉപയോഗിക്കാന്‍ ഏറ്റവും നല്ലത്, കല്ലില്‍ അരചെടുത്താല്‍ അത്രയും നല്ലതാണ്. എന്നാല്‍ അതിനു പറ്റിയില്ലെങ്കില്‍ മിക്‌സിയില്‍ അരച്ചെടുത്താലും മതി. പത്തോ അല്ലെങ്കില്‍ പതിനഞ്ചോ ഇല ഇതിനായി എടുക്കാം. ഇവ രണ്ടും കൂടി നന്നായി അരച്ചെടുത്ത് കുഴമ്പു രൂപത്തില്‍ തലയില്‍ തേച്ചു പിടിപ്പിക്കാം.

കറ്റാര്‍വാഴ താളി : കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് ഉള്ളിലത്തെ പള്‍പ്പാണ് ഉപയോഗിക്കേണ്ടത്. ഇത് കുഴമ്പു രൂപത്തില്‍ അരച്ചെടുത്ത ശേഷം ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. നല്ല തണുപ്പ് നല്കാന്‍ കറ്റാര്‍ വാഴയ്ക്ക് കഴിയും. തലവേദന മാറ്റാന്‍ കറ്റാര്‍ വാഴ നല്ലതാണ്.
കുറുന്തോട്ടി താളി : കുറുന്തോട്ടി സാധാരണയായി നാട്ടിന്‍ പുറങ്ങളിലും തൊടികളിലും മറ്റും കാണുന്നവയാണ്. കുറുന്തോട്ടിയുടെ എല്ലാ ഭാഗവും താളിയ്ക്കായി ഉപയോഗിക്കാന്‍ നല്ലതാണ്. വരണ്ട തലമുടിയുള്ളവര്‍ക്ക് ഏറെ നല്ലതാണ് കുറുന്തോട്ടി താളി.
ചെറുപയര്‍: ചെറുപയര്‍ പൊടി വെള്ളത്തില്‍ ചാലിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. തലയിലെ ചെളിയും മറ്റും കളയാന്‍ ഏറെ നല്ലതാണ്. ഷാംപൂവിന് പകരമാണ് ഇത് ഉപയോഗിക്കുന്നത്.
തുളസിയില : തലയിലെ പേൻ ശല്യം ഇല്ലാതാക്കാന്‍ തുളസിയില സഹായിക്കുന്നു. മുടിക്ക് നല്ല മണം കിട്ടുവാനും ഇത് സഹായിക്കുന്നു. രാത്രി കിടക്കുമ്പോള്‍ അല്പം തുളസിയില തലയില്‍ തിരുകി വെച്ച് കിടന്നാല്‍ പേൻ ശല്യം ഒഴിവാക്കാം.

എന്നാല്‍ താളികള്‍ മാത്രമല്ല ചില ആഹാരങ്ങളും മുടിക്ക് നല്ലതാണ്.

ഗ്രീന്‍ ടി: ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന പോളിഫിനോള്‍ തലയിലെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീന്‍ ടി താരന്‍ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കം നല്‍കും. ഗ്രീന്‍ ടീ കുടിക്കുന്നത് മാത്രമല്ല, ഇതുപയോഗിച്ച് മുടി കഴുകുന്നതും തലയില്‍ തേയ്ക്കുന്നതും താരനകറ്റാന്‍ സഹായിക്കും.
ക്യാരറ്റ് : ക്യാരറ്റില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ ക്യാരറ്റ് കാഴ്ച മെച്ചപ്പെടുത്തുന്നതിനോടൊപ്പം മുടിയുടെ ആരോഗ്യം നിലര്‍ത്താനും സഹായിക്കുന്നു. ശിരോ ചര്‍മ്മത്തില്‍ സീബം എണ്ണ ഉണ്ടാകുന്നതിന് വിറ്റാമിന്‍ എ സഹായിക്കും. മുടിയും ചര്‍മ്മവും നനവോടെ ഇരിക്കാന്‍ സഹായിക്കുന്നത് സീബം ആണ്. ഇത്കൂടാതെ മുട്ട, ഇലക്കറികള്‍, തവിട്ട് അരി, ഗ്രീന്‍ പീസ് എന്നിവ പോലെയുള്ള പച്ചക്കറികളും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ

"മുടിയഴക് "

മുടി കൊഴിച്ചിൽ കൂടുതലുള്ളവർ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ

ആരോഗ്യത്തിനും യൗവ്വനത്തിനും തേങ്ങാപ്പാല്‍

English Summary: Best home Remedies for Hair

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds