തക്കാളി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് പാചകം ആയിരിക്കും, വളരെ നല്ല രുചിയുള്ള ചെറിയ പുളിയും മധുരവും കൂടി ചേര്‍ന്ന തക്കാളി വിഭവങ്ങളെ ഏറെ സ്വാദിഷ്ടമാക്കുന്നു. തക്കാളി കൊണ്ട് പാചകം മാത്രമല്ല നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ടൊമാറ്റോ സോസും ഉണ്ടാക്കുന്നു. എന്നാല്‍ ഇത് രണ്ടുമല്ലാതെ മുഖസൗന്ദര്യത്തിന് ഏറ്റവും നല്ലൊരു മാര്‍ഗമാണ് തക്കാളി. വൈറ്റമിന്‍ സി, കെ എന്നിവയടങ്ങിരിക്കുന്ന തക്കാളി പല ചർമ പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.
തക്കാളി തേനും പാല്‍പ്പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ധിക്കും, സൂര്യപ്രകാശം കൊണ്ട് കരുവാളിച്ചിട്ടുള്ള മുഖത്തെ പാടുകള്‍ മാറാനും ഇതുകൊണ്ട് സാധിക്കും. മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ തക്കാളി നാരങ്ങാ നീരില്‍ കൂട്ടിക്കലര്‍ത്തി പതിനഞ്ച് മിനിട്ടിനു ശേഷം കഴുകി കളഞ്ഞാല്‍ മതി, മുഖത്തെ പാട്ടുകള്‍ മാറി കിട്ടും. തക്കാളി നീരും കൂടെ തൈരും കൂട്ടിച്ചേര്‍ത്തത് മൂഖത്ത് തേച്ചാല്‍ മുഖത്തെ കരുവാളിപ്പ് മാറി മുഖം നല്ല രീതിയില്‍ തിളങ്ങാനും സഹായിക്കും. മുഖത്തെ പാടുകള്‍ മാറ്റാനും തക്കാളിയ്ക്ക് കഴിയും. ഇതിലെ വൈറ്റമിൻ എ, സി, കെ എന്നിവയാണ് ഈ ഗുണം നല്കുന്നത്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ തക്കാളി മാത്രം മുറിച്ചു അല്‍പനേരം മുഖത്ത് പുരട്ടുന്നതും മുഖത്തിന് നല്ലതാണ്.
എണ്ണമയമുള്ള മുഖത്ത് മുഖക്കുരു വരാന്‍ സാധ്യത ഏറെ കൂടുതല്‍ ആണ്. ഇതിന് സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നാല്‍ അതിൽ പ്രധാനപ്പെട്ടതാണ് തക്കാളി ഫേസ്പാക്ക്. അരക്കഷ്ണം തക്കാളി നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി അൽപം ജൊജോബ ഓയില്‍, ടി ട്രീ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്തു തേച്ചു പിടിപ്പിക്കുക. ഇത് മുഖക്കുരുവിന് നല്ല ഒരു പരിഹാരമാണ്.
തക്കാളിയും കൂടെ അല്പം റോസ് വാട്ടറും ചേര്‍ത്ത് മിക്‌സ് ചെയ്യുക, മുഖത്തും കഴുത്തിലുമായി പുരട്ടുക, 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. തക്കാളി നീരില്‍ അല്പം ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക, അല്‍പ നേരം കഴിഞ്ഞു തണുത്ത വെള്ളത്തില്‍ പയറുപൊടി ഉപയോഗിച്ച് കഴുകണം. മുഖം മൃദുലമായ ടവ്വലില്‍ ഒപ്പുക.
ബന്ധപ്പെട്ട വാർത്തകൾ
മുഖസൗന്ദര്യം വര്‍ധിപ്പിക്കും ഗ്ലിസറിന്‍
Share your comments