

ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമായി സംസ്ഥാനതലത്തിൽ ജനകീയകൂട്ടായ്‌മ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടു കൊണ്ട് വടകര കേന്ദ്രമായി 'ഭക്ഷ്യശ്രീ' എന്നപേരിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു . കോഴിക്കോട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രകാരനും ഗവേഷകനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ.കെ .കെ .എൻ കുറുപ്പിൻ്റെ നേതൃത്വത്തിലാണ് 'ഭക്ഷ്യശ്രീ ' യുടെ പ്രവർത്തനം തുടരുക . വടകര തിയോസഫിക്കൽ ഹാളിൽ ചേർന്ന യോഗത്തിൽ ഡോ.കെ.കെ .എൻ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
വി .പി .രമേശൻ സ്വാഗതം പറഞ്ഞു .ടി .ശ്രീനിവാസൻ പാനൽ അവതരിപ്പിച്ചു .
'ഭക്ഷ്യശ്രീ' യുടെ ഭാരവാഹികളായി ചെയർമാൻ ഡോ.കെ.കെ.എൻ.കുറുപ്പ് ,
വൈസ് ചെയർമാൻമാർ അഡ്വ.ഇ.നാരായണൻ നായർ, പ്രൊഫ .ഇ .ഇസ്‌മായിൽ ,വി.പി.രമേശ്, ചാലക്കര പുരുഷു ,പി.എം .വത്സലൻ .ജനറൽ സെക്രട്ടറി. ടി.ശ്രീനിവാസൻ.
ഭക്ഷ്യശ്രീയുടെ പദ്ധതി വിശദീകരണം ദിവാകരൻ ചോമ്പാല നിർവ്വഹിച്ചു .
സെക്രട്ടറിമാർ: സത്യൻ മാടാക്കര ,എൻ. കെ. രമേശ്, പ്രസീത് കുമാർ.പി .പി ,സി .പി .ചന്ദ്രൻ ,യു .കെ .എം അബ്ദുൾ ഗഫുർ, ദിവാകരൻ ചോമ്പാല (പി ആർ ഒ ) , ട്രഷറർ : അഡ്വ .എ .എം.സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു .സി .പി.ചന്ദ്രൻ നന്ദിപ്രകടനം നടത്തി .
നിർവ്വാഹക സമിതി അംഗങ്ങൾ :
പ്രൊഫ ( റിട്ട ) മാലിനി കുറുപ്പ് ,ഡോ .ശശികുമാർ , ഡോ .പി .കെ .സുബ്രമണ്യൻ , അഡ്വ .ലതിക ശ്രീനിവാസ് .എൻ. കെ. അജിത്കുമാർ , ടി. ഷാഹുൽ ഹമീദ് .പി .കെ. പ്രകാശൻ , ഋഷികേഷ് പ്രസാദം.കെ .സി , കെ .ഗീത കെ .കെ മാധവകുറുപ്പ് ,വി .പി .ശിവകുമാർ , ഉദയകുമാർ .കെ. കെ, ബാബു .ഇ .കെ എന്നിവരെയും തിരഞ്ഞെടുത്തു.
Share your comments