<
  1. Health & Herbs

പൂവരശ്ശ് മരത്തിന്റെ തൊലി ത്വക്ക് രോഗങ്ങൾക്ക് ഒരു ഒറ്റമൂലി

നമ്മുടെ നീർത്തടങ്ങളിലും ചതുപ്പുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു മരമാണ് പൂവരശ്ശ്. "കുപ്പയിലെ മാണിക്യം" എന്നറിയപ്പെടുന്ന പൂവരശ്ശ് അനവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്. പ്രാചീനകാലത്ത് യവന ദേശക്കാർ പൂവരശ്ശ് വിശുദ്ധ വൃക്ഷമായി കണക്കാക്കിയിരുന്നു.

Priyanka Menon
പൂവരശ്ശ്
പൂവരശ്ശ്

നമ്മുടെ നീർത്തടങ്ങളിലും ചതുപ്പുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു മരമാണ് പൂവരശ്ശ്. "കുപ്പയിലെ മാണിക്യം" എന്നറിയപ്പെടുന്ന പൂവരശ്ശ് അനവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്. പ്രാചീനകാലത്ത് യവന ദേശക്കാർ പൂവരശ്ശ് വിശുദ്ധ വൃക്ഷമായി കണക്കാക്കിയിരുന്നു. പൂവരശ്ശ് എന്ന പദത്തിനർത്ഥം പൂവിലെ അരചൻ അഥവാ രാജാവ് എന്നാണ്.

മണ്ണൊലിപ്പ് തടയുവാനും, ജല ശുദ്ധിക്കും ഉത്തമമാണ് പൂവരശ്ശ്. സംസ്കൃതഭാഷയിൽ 'കമണ്ഡലു' എന്നാണ് ഈ മരം അറിയപ്പെടുന്നത്. കമണ്ഡലു:എന്ന വാക്കിനർത്ഥം ശുദ്ധജല വാഹകൻ. സാധാരണ വിത്തു പാകിയും കമ്പ് മുറിച്ചുനട്ടും ആണ് പൂവരശ്ശ് തൈ ഉത്പാദിപ്പിക്കുന്നത്. ഏകദേശം എട്ട് കൊല്ലത്തോളം എടുക്കും ഇതിന്റെ തടിക്ക് കാതലും ഉണ്ടാകാൻ. ഇതിൻറെ വേര്, തൊലി, ഇല, പൂവ്,വിത്ത് എല്ലാം ഔഷധയോഗ്യമാണ്. ഇതിന് കീടബാധയോ രോഗങ്ങളോ സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പൂവരശ്ശ് കൃഷി ആദായകരമാണ്.

പൂവരശ്ശ് ഉപയോഗങ്ങൾ

1. പൂവരശ്ശ് മരത്തിന്റെ തൊലിയിട്ട് കാച്ചിയ എണ്ണ ത്വക്ക് രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.

2. ഇതിൻറെ പുറംതൊലിയിൽ കാണപ്പെടുന്ന ടാനിൻ പെയിൻറ് നിർമാണത്തിന് ധാരാളമായി ഉപയോഗിക്കുന്നു.

3. ശരീരത്തിലുണ്ടാകുന്ന മുറിവുകൾ അകറ്റുവാൻ ഇതിന്റെ പൂവ് അരച്ചിട്ടാൽ മാത്രം മതി.

4. സന്ധിവേദനയും നീരും അകറ്റുവാൻ പൂവരശ്ശ് മരത്തിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ഉപയോഗപ്രദമാണ്.

5. പൂവരശ്ശ് പഴുത്ത ഇല കീറിയിട്ട് തിളപ്പിച്ച് പത്ത് ഗ്ലാസ് വെള്ളം ദിവസവും കുടിച്ചാൽ അടുത്ത ഫാറ്റി ലിവറും ലിവർ സിറോസിസ്സും ഇല്ലാതാകും.

6. വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് ഇതിന്റേത്. അതുകൊണ്ട് തന്നെ ബോട്ട് ഉണ്ടാക്കാൻ ഇവ ഉപയോഗപ്രദമാണ്

7. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ ഇതിൻറെ മഞ്ഞനിറത്തിലുള്ള ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

Birch is a tree that is abundant in our wetlands and swamps. Birch, also known as "rubbish in the trash", is a single root for many ailments. In ancient times, the Greeks considered Poovarash to be a sacred tree. The word Poovarash (Birch) means the king or king of the flower.

8. ഇതിന്റെ മഞ്ഞനിറത്തിലുള്ള നാലോ അഞ്ചോ ഇലകൾ ഒരു ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് പതിവായി കുടിച്ചാൽ കീമോതെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും, പ്ലേറ്റ്ലേറ്റിന്റെ കൗണ്ട് കൂട്ടും.

English Summary: Birch or Poovarash( in malayalam ) is a tree that is abundant in our wetlands and swamps. Birch, also known as "rubbish in the trash"

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds