തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ഇഷ്ടവിഭവമായി മാറിയിരിക്കുന്നു ഒന്നാണ് ബ്രെഡ്. എന്നാൽ ബ്രെഡ് ആരോഗ്യ ജീവിതത്തിൽ എത്രത്തോളം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നത് നാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെ പോലെ നാം നടിക്കുന്നു.
ബ്രെഡിൽ നിന്ന് കാര്യമായ പോഷകാംശങ്ങൾ ഒന്നും നമ്മൾക്ക് ലഭിക്കുന്നില്ല. സ്വീറ്റ് ബ്രെഡ് എന്ന ലേബലിൽ വരുന്ന ബ്രെഡിൽ അടങ്ങിയിരിക്കുന്ന ഉപ്പും പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും ശരീരത്തിന് നിരവധി ദോഷങ്ങൾ ഉണ്ടാക്കുന്നു.
Bread is one of the favorite foods in our busy life. But we pretend to know nothing but how much bread causes serious problems in health life. We do not get any significant nutrients from bread. The salt, sugar and carbohydrates in bread, which comes under the label of sweet bread, cause many harms to the body.
അതിൽ പ്രധാനമാണ് ശരീരത്തിൽ കൊഴുപ്പു കൂടുകയും, അതുവഴി വണ്ണം കൂടുകയും ചെയ്യുന്ന അവസ്ഥ. ബ്രെഡ് ഉപയോഗം കൊളസ്ട്രോൾ വർദ്ധനവിന് കാരണമാകുന്നു. ബ്രെഡിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള സോഡിയം ഹൃദ്രോഗങ്ങൾ ക്കും രക്തസമ്മർദ്ദത്തിനും കാരണമാകുന്നു.
ബ്രെഡ് പലരിലും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള അന്നജം തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾക്കും, പ്രമേഹത്തിനും വഴിവയ്ക്കുന്നു.
വിശപ്പ് മാറ്റാം എന്നല്ലാതെ ഒരു തരത്തിലുള്ള ഗുണവും ബ്രെഡിൽ നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ പരമാവധി പ്രഭാതഭക്ഷണം ആയോ രാത്രി ഭക്ഷണം ആയോ ബ്രഡ് ഉപയോഗിക്കരുത്.
Share your comments