ഒക്‌ടോബർ 15 വനിതാ കർഷക ദിനത്തിൽ സമൂഹത്തിന് മാതൃകയായി ധാരാളം സ്ത്രീരത്നങ്ങളെ നമുക്ക് എടുത്തുപറയാൻ കഴിയും. അതിൽ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് കൊല്ലം ജില്ലയിൽ ചുറ്റുവട്ടത്തെ മണ്ണിൽ കനകം വിളയിച്ചു മാതൃകയായി തീർന്നിരിക്കുകയാണ് എസ്.ബി.ഐ ജീവനക്കാരിയായ ശ്രീമതി രേഷ്മ.
കൊല്ലം കുട്ടിക്കടയിലെ എം.എ നിവാസിൽ നല്ല ചുവന്നു തുടുത്ത തക്കാളിയുടെ വിളവെടുപ്പ് ബംബർ നേടിയിരിക്കുന്നു രേഷ്മ.
നീണ്ടുനിവർന്ന് ബഹുശാഖയുടെ കൂടി പന്തലിച്ചു നിൽക്കുന്ന തക്കാളി ചെടിയിൽ ചുവന്ന ബൾബ് പോലെ തുടുത്തു ഉരുണ്ടു മനോഹരമായി നിൽക്കുന്ന തക്കാളിയിൽ സൗമ്യശീതളമായി വിരലോടിച്ച് ഓരോന്നും പറിച്ചെടുക്കുമ്പോൾ ഒരു സ്വപ്നസാഫല്യം നിറമണിഞ്ഞ ആനന്ദത്തിൽ ആണ് രേഷ്മ.
തൻറെ ഭർതൃപിതാവും ഫാം ഫ്രഷ് അഗ്രോ ബസാറിന്റെ ഉടമസ്ഥനുമായ രമണൻന്റെ നിർദ്ദേശപ്രകാരം ഉള്ള പരിപാലനമാണ് വിജയരഹസ്യം.
ഗ്രോബാഗിൽ തൻറെതായ വള കൂട്ടുകൾ നിറച്ച് കുഞ്ഞു തൈകൾ നട്ട് തുടങ്ങിയതാണ്.
തക്കാളി ചെടിയുടെ ഓരോ വളർച്ച ഘട്ടത്തിലും സസൂക്ഷ്മം നിരീക്ഷിച്ചു അവയ്ക്ക് വേണ്ട പോഷകം സമയാസമയം കൊടുക്കുന്നു.
ആദ്യകാലത്തൊക്കെ പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും നൂതനമായ മൾച്ചിങ്ങും ദ്രവ്യ വളകൂട്ടുകളും ചെയ്തുനോക്കിയതിന്റെ പരിസമാപ്തിയാണ് ഈ വിളവെടുപ്പ്.
സാധാരണ വീടുകളിലെ കൃഷിയിൽ ഒരു തക്കാളിയിൽ നിന്ന് കൂടിപ്പോയാൽ നാലഞ്ചു തക്കാളിയേ ലഭിക്കാറുള്ളൂ എങ്കിലും, ഇവിടെ ഇന്ന് ഒരു ചെടിയിൽ നിന്ന് പത്തിൽ കൂടുതൽ എണ്ണം തുടുത്തു പഴുത്തു നിൽക്കുന്നു.
ഏതൊരു പുതിയ സാങ്കേതിക വിദ്യയയും സ്വയം പരീക്ഷിച്ച് നിരീക്ഷിച്ച് അവയുടെ വിജയപരാജയങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകുന്ന കൃഷി തൽപ്പരനായ രമണൻറെ ഊർജ്ജസ്വലതയാണ് രേഷ്മയുടെ വിജയത്തിനു പിന്നിൽ.
സാധാരണയായി മരുമക്കൾ അടുക്കളയിൽ ഒതുങ്ങുന്നതിൽ വ്യത്യസ്തമായി കുടുംബത്തിൻറെ സമ്പൂർണ ആരോഗ്യത്തിന് അടുക്കളയിലേക്ക് പച്ചക്കറി കൃഷി ചെയ്ത് മാതൃക ആയ കർഷകയും കുടുംബിനിയും ആണ് രേഷ്മ.
കുടുംബത്തിന് താങ്ങായി നിൽക്കുക ഗൃഹനാഥയുടെ കർമ്മം എന്നപോലെ നീണ്ടുനിവർന്ന് പോന്ന തക്കാളി യഥാവിധം ചേർത്തുകെട്ടി അവയ്ക്ക് ശരിയായ താങ്ങ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
അതോടൊപ്പം അസുഖങ്ങൾ വരുമ്പോഴും ഇത് വിധിപ്രകാരം ജൈവ കീടനാശിനിയും ആരോഗ്യപരമായ ജൈവവളകൂട്ടുകളും നൽകി പരിപാലിക്കുന്നു.
പൂക്കൾ ആകുമ്പോൾ അവയുടെ പരാഗണം ഉറപ്പുവരുത്തുകയും പഴം ആവുന്നതുവരെ എല്ലാ പൂക്കളും ആരോഗ്യത്തോടെ തന്നെ ഒരു പരിപൂർണ്ണ പഴം ആവാൻ വേണ്ട പ്രത്യേക പരിചരണം കൊടുക്കുവാൻ ശ്രദ്ധിക്കുന്നു .
ഇവിടെ തക്കാളി പൂത്തുലയുമ്പോൾ തേനീച്ചകൾക്ക് അതൊരു വസന്തകാലമാണ്. സ്വാഭാവികമായ ഈ പരാഗണം ചെടികളെ ഉന്മേഷവരാക്കുകയും, പൂക്കൾ പഴങ്ങൾ ആകാൻ അധികം കാലതാമസം ഉണ്ടാകാറില്ല എന്നാണ് രേഷ്മയുടെ അനുഭവം.
Share your comments