മോര് ദഹനത്തിനു ഏറ്റവും ഉത്തമമായ ഒരു പാനീയമാണ്.മോരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ദഹനത്തിൻ്റെ വേഗത കൂട്ടാന്‍ സഹായിക്കും. പാലിനേക്കാൾ കൊഴുപ്പ് കുറവാണെന്ന ഗുണവുമുണ്ട്. കൂടാതെ വിറ്റമിന്‍ ബി12, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മോരില്‍ നിന്നും കാല്‍സ്യം എളുപ്പത്തില്‍ ശരീരം ആഗിരണം ചെയ്യുന്നതിനാൽ ഇത് എല്ലിൻ്റെ ബലം കൂട്ടും മാത്രമല്ല നിത്യവും മോര് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിലും മോരിന് പ്രധാന പങ്കുണ്ട്.മോരില്‍ വെള്ളം ചേര്‍ത്ത് ഇഞ്ചിയും നാരകത്തിൻ്റെ ഇലയും കറിവേപ്പിലയും പച്ചമുളകും അല്‍പം ഉപ്പും ചേര്‍ത്തുള്ള സംഭാരം.ദാഹശമിനി മാത്രമല്ല, ആരോഗ്യത്തിന് ഉത്തമമായ പാനീയം കൂടിയാണ്.
Share your comments