Calcium, protein, phosphorus, potassium, തുടങ്ങി ധാരാളം പോഷകാംശങ്ങൾ അടങ്ങിയ ആരോഗ്യാവഹമായ (healthy food) ഒരു ആഹാരമാണ് പാൽ. പാൽ കുടിക്കുന്നത് കൊണ്ട് പല ആരോഗ്യ ആനുകൂല്യങ്ങളും (health benefits) ലഭിക്കുന്നു. ഉദാഹരണമായി, ജലദോഷത്തിൻറെ ചികിത്സയ്ക്ക്, പ്രതിരോധശക്തിക്ക്, എന്നിവയ്ക്കെല്ലാം പാൽ ഗുണം ചെയുന്നു. കൂടാതെ, രാത്രി പാൽ കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും ഗുണം ചെയുന്നു. Stress നീക്കം ചെയ്ത്, ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പക്ഷെ, ഈ വാദം എത്രത്തോളം ശരിയാണ്? ഇതിനെപറ്റി ശാസ്ത്രത്തിന് (science) എന്താണ് പറയാനുള്ളതെന്നു നോക്കാം.
പഠനം തെളിയിക്കുന്നു, കുറച്ചു മനുഷ്യന്മാരിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണങ്ങളിൽ പാലോ, cheese, butter, തുടങ്ങിയ പാലുല്പാദനങ്ങളോ (diary products) കഴിച്ചവരിൽ ഉറക്കത്തിന് നല്ലൊരു അനന്തരഫലം (positive impact) ഉണ്ടായിരുന്നു. രാത്രി പാൽ കുടിച്ച് കിടന്ന മനുഷ്യർക്ക് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞു.
ഗവേഷണപ്രകാരം, പാലിൽ രണ്ടു പ്രധാനപ്പെട്ട ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. Tryptophan, Melatonin എന്നിവയാണ് അവ . Tryptophan, neurotransmitter ആയ serotonin ൻറെ ഉൽപാദനത്തിന് സഹായിക്കുന്നു. ഇത് mood മെച്ചപ്പെടുത്താനും relax ആകാനും സഹായിക്കുന്നു. അതേസമയം Melatonin ജൈവഘടികാരം (circadian rhythm) നിലനിർത്താൻ സഹായിക്കുകയും ശരീരത്തെ ഉറങ്ങാൻ സന്നദ്ധനാക്കുകയും ചെയ്യുന്നു. പാലിൻറെ ഈ രണ്ടു ഘടകങ്ങളും ആവശ്യമായ ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നുവെന്ന് തെളിയിച്ചിരിക്കുന്നു.
Summary: People dealing with the problem of sleeplessness are also advised to drink milk before going to bed. It is said that doing so can improve the quality of your sleep and provide relief from stress. But how much of this claim is really true? Let's see what science has to say about it.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: IMD യുടെ ഓറഞ്ച്, മഞ്ഞ അലെർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്കായി പ്രത്യേക നിർദ്ദേശം പുറ പ്പെടുവിച്ചു.
Share your comments