<
  1. Health & Herbs

ആരോഗ്യം തരും ഏലചായ

നമ്മുടെ ഭക്ഷണപദാർത്ഥങ്ങളുടെ രുചി കൂട്ടുവാനും ഗന്ധത്തിനും വേണ്ടി നാം ചേർക്കുന്ന മസാല ദ്രവ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏലക്കായ. അനേകം പോഷകാംശങ്ങൾ ഏലക്കായിൽ അടങ്ങിയിരിക്കുന്നു.

Priyanka Menon
ഏലക്കായ
ഏലക്കായ

നമ്മുടെ ഭക്ഷണപദാർത്ഥങ്ങളുടെ രുചി കൂട്ടുവാനും ഗന്ധത്തിനും വേണ്ടി നാം ചേർക്കുന്ന മസാല ദ്രവ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏലക്കായ. അനേകം പോഷകാംശങ്ങൾ ഏലക്കായിൽ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റ്,പ്രോട്ടീൻ, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയെല്ലാം അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് ഏലക്കായ. ആയുർ വേദ സിദ്ധ യൂനാനി പ്രകാരമുള്ള പല ഔഷധ യോഗങ്ങളിലും ഏലം പ്രധാന ചേരുവയാവുന്നു.

ചായപ്പൊടി യുടെ കൂടെ ഏലക്കായ് പൊടിച്ചു ചേർത്ത് ഉണ്ടാക്കുന്ന ഏലക്കായ നവോന്മേഷം പകർന്നു നൽകുന്നു. വയറിളക്കം വയറുകടി എന്നിവയുള്ളവർക്കും മൂത്ര കുറവ് അനുഭവപ്പെടുന്ന വർക്കും ഈ ചായ വളരെ ആശ്വാസം നൽകുന്നു. 15 ml തേനിൽ മൂന്ന് ഏലക്കായ് പൊടിച്ചു ചേർത്ത് ദിവസേന രാത്രി കഴിച്ച് കൊണ്ടിരുന്നാൽ നേത്ര ആരോഗ്യം വർധിക്കും. ഏലക്കായ ചവച്ചു കൊണ്ടിരിക്കുന്നത് വായനാറ്റം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലതാണ്.

ഏലക്കായ പൊടി ജീരക കഷായത്തിൽ ചേർത്ത് തുടർച്ചയായി കഴിച്ചാൽ കൊളസ്ട്രോൾ വർദ്ധിച്ചു ഉണ്ടാകുന്ന രോഗങ്ങൾക്ക് മാറ്റം ഉണ്ടാകും. 2 ഏലക്കായ് പൊടിച്ചു നാഴി പാൽ തിളപ്പിച്ച് ശേഷം തേൻ ചേർത്ത് ദിവസേന രാത്രി കഴിച്ചു കൊണ്ടിരുന്നാൽ ബുദ്ധിക്ക് ഉണർവും ഓർമശക്തിയും കൈവരും. പ്രായമായവർക്ക് വരുന്ന ഓർമ്മക്കുറവ് പരിഹരിക്കാൻ ഈ പ്രയോഗം ഉത്തമമാണ്. ഏലക്കായ അതിൻറെ തൊലി ഉൾപ്പെടെ പൊടിച്ച് 6 ഔൺസ് വെള്ളത്തിൽ 7പുതിനയിലയും ഇട്ടു തിളപ്പിച്ച കഷായമാക്കി പലവട്ടം കുടിച്ചാൽ എത്ര വലിയ ശബ്ദത്തോടുകൂടിയ എക്കിട്ടം ആയാലും മാറും.

മൂത്രക്കല്ല് ഉള്ള രോഗികൾ ഏലക്കായ പൊടി തമിഴാമ കഷായത്തിൽ ചേർത്ത് കഴിച്ചാൽ കല്ല് പൊടിഞ്ഞു പുറത്തുപോകും എന്ന കാര്യത്തിൽ തർക്കമില്ല. ഈ കാലഘട്ടത്തിൽ ഏലക്കായയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന തൈലം നിരവധി ഉൽപന്നങ്ങളിൽ സ്വാദിനും മണത്തിനും വേണ്ടി ചേർക്കുന്നു.

Cardamom is one of the most important spices we add to enhance the taste and aroma of our food. Cardamom contains many nutrients. Cardamom is a rich source of carbohydrates, protein, fat, meat, phosphorus and iron. Cardamom is an important ingredient in many medicinal plants according to Ayurvedic Siddha Unani. Cardamom powder made by mixing cardamom powder with tea powder gives a refreshing effect.

This tea is very soothing for people with diarrhea and diarrhea and for those who suffer from urinary incontinence. Mix three cardamoms with 15 ml of honey and take it daily at night to improve eye health. Chewing cardamom is good for those who suffer from bad breath. Adding cardamom powder to cumin infusion and consuming it regularly can change the diseases caused by high cholesterol. Boil milk for 2 hours with cardamom powder and add honey to it and eat it daily at night to awaken the intellect and memory. This tool is great for resolving memory loss in the elderly.

ഭാരതത്തിലെ ഏലയ്ക്ക പ്രത്യേകിച്ച് കേരള, കർണാടക എന്നിവിടങ്ങളിലെ ഏലയ്ക്കയ്ക്ക് ലോക മാർക്കറ്റിൽ മുന്തിയ പരിഗണന ലഭിക്കുന്നു.

English Summary: Cardamom is one of the most important spices we add to enhance the taste and aroma of our food Cardamom contains many nutrients

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds