ദിവസേന ഹൃദ്രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ച് വരികയാണ്. അതിന് പ്രായപരിധി ഇല്ല എന്നുള്ളതാണ് പ്രത്യേകത. ചെറിയ കുട്ടികൾ മുതൽ പ്രായമായർ വരെ ഇതിൽ ഉൾപ്പടുന്നുണ്ട്. ഹൃദയത്തിൻ്റെ ആരോഗ്യം പല കാര്യങ്ങളെ ആശ്രയിച്ചാണ്. ജീവിതശൈലികളും, ഭക്ഷണശൈലികളും എല്ലാം ഹൃദയത്തിൻ്റെ ആരോഗ്യത്തിനെ ബാധിക്കുന്നവയാണ്, ഹൃദയത്തിനെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനെ സംരക്ഷിക്കുന്നതിനും ഇവയൊക്കെ ബാധകമാണ്.
ഹൃദയത്തിനെ സംരക്ഷിക്കുന്നതിന് വേണം ഭക്ഷണത്തിലും ശ്രദ്ധ, അതിൽ ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്നത്.
ഹൃദയത്തിൻ്റെ ആരോഗ്യത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികൾ
1.ക്യാരറ്റ്
വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന ക്യാരറ്റ് ശരീരത്തിന് വളരെ നല്ലതാണ്. മാത്രമല്ല ഇതിൽ ആൻ്റിഓക്സിഡൻ്റുകളും, ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലിനെ കുറയ്ക്കുകയും ഹൃദയത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
2. ബ്രോക്കോളി
മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ എ, ഫോളേറ്റ്, ഇരുമ്പ് എന്നിങ്ങനെ അവശ്യ വിറ്റാമിനുകളും, ധാതുക്കളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
3. ചീര
ആൻ്റിഓക്സിഡൻ്റുകളും ഫൈബറും ധാരാളമായി അടങ്ങിയ ഇലക്കറികളാണ് ചീര. വൈറ്റമിൻ സി, കെ, എ, ഇ,പൊട്ടാസ്യം, കാത്സ്യം എന്നിങ്ങനെ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. മാത്രയിൽ അയേൺ ധാരാളമായി അടങ്ങിയിരിക്കുന്നു അത്കൊണ്ട് തന്നെ ഇത് ഹൃദയത്തിൻഅറെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
4. തക്കാളി
തക്കാളിയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ വിറ്റാമിൻ സിയും വിറ്റാമിൻ ഇയും ഒരു സംരക്ഷിത ഫലമുണ്ടാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു (എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു).
5. ബീറ്റ്റൂട്ട്
ഉയർന്ന നൈട്രേറ്റ് ഉള്ളടക്കം കാരണം ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് ആക്കി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
6. കാബേജ്
കാബേജിൽ വിറ്റാമിൻഎ, ബി2, സി എന്നിവയും കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നത് സഹായിക്കുന്നു അത് വഴി കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നു.
ഹൃദയാരോഗ്യത്തിന് പച്ചക്കറികൾ മാത്രമല്ല വിത്തുകളും, മത്സ്യങ്ങളും വാഴപ്പഴങ്ങൾ, നട്ട്സ്, ഡാർക്ക് ചോക്ലേറ്റ് ഒക്കെ കഴിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ പിന്തുടർന്നാൽ മതി
Share your comments