നല്ല ചർമം ആര് ആണല്ലേ ആഗ്രഹിക്കാത്തത്? അതിന് വേണ്ടി പല വഴികളും നമ്മൾ അന്വേഷിക്കുകയും ചെയ്യും എന്നാൽ പ്രകൃതി ദത്തമായ വഴികളിലൂടെ തന്നെ നമുക്ക് നമ്മുടെ ചർമം കാത്ത് സൂക്ഷിക്കാം. മുഖത്തും ശരീരത്തും ഓയില്‍ തേയ്ക്കുന്നത് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. മുഖത്തെയും ശരീരത്തിലേയും ചുളിവുകൾ മാറാനും അതുപോലെ പാടുകൾ പോകാനും നല്ലതാണ് ഓയിൽ മസ്സാജിങ്. ഇത് മുഖത്തിന് മാത്രമല്ല, മുടിയ്ക്കും കൂടി ഗുണകരമാണ്. പല ഓയിലുകളും ഏറെ നല്ലതാണ്. ഒലിവ് ഓയിൽ, ബദാം ഓയിൽ, ക്യാരറ്റ് ഓയിൽ അങ്ങനെ പലതും ഇന്ന് വിപണിയിൽ ഉണ്ട്. ഇനി അതില്ലാതെ തന്നെ മുഖത്ത് നമ്മുടെ സാധാരണ വെളിച്ചെണ്ണ തന്നെ പുരട്ടുന്നത് ഏറെ നല്ലതാണ്. നല്ല ചര്‍മത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല ഓയിലുകളുമുണ്ട്. ക്യാരറ്റ് ഓയിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണകരമാണ് ക്യാരറ്റ്. ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ, കരോട്ടിനോയിഡുകൾ, വൈറ്റമിന്‍ എ എന്നിവ അടഞ്ഞിരിക്കുന്നു. രക്തം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രധാനികളിൽ ഒന്ന് കൂടിയാണ് ക്യാരറ്റ്. പല തരം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇത്, അതുകൊണ്ട് തന്നെ ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിയ്ക്കുന്നതു തന്നെ ചര്‍മത്തിന് ഗുണകരമാണ്. നിരവധി ആന്റി ഒക്‌സിഡുകൾ അടങ്ങിയിരിക്കുന്നു ഇതിനാല്‍ തന്നെ ക്യാരറ്റ് കൊണ്ട് ഓയില്‍ തയ്യാറാക്കി പുരട്ടുന്നത് ഏറെ ഗുണകരമാണ്. ചര്‍മത്തിന് തിളക്കവും നിറവും നല്‍കുന്ന, ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീക്കം ചെയ്യാനും വരാതെ തടയാനും സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ് ഓയില്‍.
എങ്ങനെ തയ്യാറാക്കാം
നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ക്യാരറ്റ് ഓയിൽ ഉണ്ടാക്കാൻ ഏറെ നല്ലത്. ഉരുക്കു വെളിച്ചെണ്ണ ആണെകിൽ അത്രയും നല്ലത് ഇല്ലെങ്കിൽ കടയിൽ നിന്ന് മേടിക്കാൻ കിട്ടുന്ന ഓയിലും ഉപയോഗിക്കാം. ഒന്നോ രണ്ടോ മോശമാകാത്ത നല്ല ക്യാരറ്റ് തൊലി നന്നായി കളഞ്ഞു നന്നായി അരിഞ്ഞെടുക്കുക. ചെറുതായി അരിഞ്ഞെടുത്താൽ എളുപ്പത്തിൽ തയ്യാറാകാം. ഓയിൽ ഒരു പാനിൽ ഒഴിച്ചു അറിഞ്ഞു വെച്ച ക്യാരറ്റും ചേർത്ത് ഇളക്കുക, അൽപ സമയം കഴിയുമ്പോൾ ക്യാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും, വാങ്ങി വെച് ചൂടാറി കഴിയുമ്പോൾ ഉപയോഗിക്കാം.
Share your comments