1. Health & Herbs

ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥയ്ക്കുള്ള കാരണങ്ങളും പരിഹാരവും

ആശയക്കുഴപ്പം, മറവി, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റായ, എന്നിവയാണ് ബ്രെയിന്‍ ഫോഗിൻറെ ലക്ഷണങ്ങൾ. അമിത ജോലി, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിൽ കൂടുതൽ സമയം ചിലവഴിക്കൽ എന്നിവ ഇതിന് കാരണമാകാം. ബ്രെയിന്‍ ഫോഗ് ഉണ്ടാകാനുള്ള കാരണങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് നോക്കാം

Meera Sandeep
Causes and Remedies for Brain Fog Disease
Causes and Remedies for Brain Fog Disease

ആശയക്കുഴപ്പം, മറവി, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റായ, എന്നിവയാണ് ബ്രെയിന്‍ ഫോഗിൻറെ ലക്ഷണങ്ങൾ.  അമിത ജോലി, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിൽ കൂടുതൽ സമയം ചിലവഴിക്കൽ എന്നിവ ഇതിന് കാരണമാകാം.  ബ്രെയിന്‍ ഫോഗ് ഉണ്ടാകാനുള്ള കാരണങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് നോക്കാം.

കാരണങ്ങള്‍

- ഉറക്കക്കുറവാണ് ലിസ്റ്റിൽ ആദ്യം വരുന്നത്. തലച്ചോറിൻറെ പ്രവര്‍ത്തനങ്ങൾ ശരിയായ രീതിയില്‍ നടക്കണമെങ്കിൽ നല്ല ഉറക്കം അനിവാര്യമാണ്. നിങ്ങള്‍ക്ക് ഒരു ദിവസം 8 മണിക്കൂര്‍ അല്ലെങ്കില്‍ കുറഞ്ഞത് 7 മണിക്കൂര്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ തലച്ചോറിൻറെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഉറക്കക്കുറവ് നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ഏകാഗ്രത കുറവ് എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം.

- നമ്മൾ കഴിക്കുന്ന ആഹാരവും തലച്ചോറിൻറെ ആരോഗ്യത്തെ ബാധിക്കുന്നു.  മധുരം, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് തലച്ചോറിന് ദോഷം ചെയും.  ശരീരത്തില്‍ ഉണ്ടാകുന്ന പോഷകക്കുറവ് ഓര്‍മ്മശക്തിയെ ബാധിക്കും.  ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കൂടുതൽ കഴിക്കണം. വിറ്റമിന്‍ ബി12 ന്റെ ആഭാവവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതിനാല്‍, ഇത്തരം പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

- സ്‌ട്രെസ്സും  ബ്രെയിൻ ഫോഗിന് ഒരു കാരണമാണ്.  സ്‌ട്രെസ്സ് ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുന്നത് ഉറക്കമില്ലായ്മയിലേയ്ക്ക് നയിക്കുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും  നയിക്കും.

-  ഹോര്‍മോണ്‍ വ്യതിയാനങ്ങളും പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.  സ്ത്രീകളിലാണ് അമിതമായി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ടുവരുന്നത്. ആര്‍ത്തവ സമയത്തും ആര്‍ത്തവ വിരാമ സമയത്തുമെല്ലാം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നു. ഇതെല്ലാം ബ്രെയിന്‍ ഫോഗ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Brain Health: ശ്രദ്ധ കുറഞ്ഞാൽ, ഈ ശീലങ്ങൾ തലച്ചോറിനെ തകരാറിലാക്കും

- ചില രോഗങ്ങള്‍ വന്നവരില്‍ പ്രത്യേകിച്ച് കോവിഡ് വന്നവരില്‍ ഇത്തരത്തില്‍ ബ്രെയിന്‍ ഫോഗ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി ചില പഠനങ്ങള്‍ പറയുന്നു. അതുപോലെ, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവ ഉള്ളവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും ഇത്തരത്തില്‍ ബ്രെയിന്‍ ഫോഗ് വരാം. 

പരിഹാരങ്ങൾ

- പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കുക

- ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതും തലച്ചോറിന്  കായികാദ്ധ്വാനം നല്‍കുന്നതുമായ ആക്ടിവിറ്റീസ്, പസ്സില്‍സ് എന്നിവയില്‍ വ്യാപൃതരാകുന്നത് നല്ലതാണ്. 

- നല്ല വ്യായാമവും സ്‌ട്രെസ്സ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും തേടുക

- വെള്ളം ധാരാളം കുടിക്കുന്നതും തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പെടുത്തും. 

English Summary: Causes and Remedies for Brain Fog Disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds