വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഒരു സസ്യമാണ് ചങ്ങലംപരണ്ട. ചങ്ങല പോലെ തോന്നിക്കുന്നതിനാൽ തന്നെയാണ് ചങ്ങലംപരണ്ട എന്ന പേര് അതിനു വന്നുചേർന്നത്. ഇതിൻറെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് അരച്ച് പതിവായി വെച്ചിരിക്കുന്നത് അത് മാറുവാൻ ഉത്തമമാണ്. ഒടിഞ്ഞ അസ്ഥി കൂട്ടിച്ചേർക്കാനുള്ള അതി വിശേഷാൽ കഴിവുണ്ട് ചങ്ങലംപരണ്ടയ്ക്ക്.
ഇതിൻറെ നീരും സമം തേനും ചേർത്ത് രണ്ടു നേരം കഴിച്ചാൽ വിശപ്പ് ഉണ്ടാകുകയും ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിൻറെ വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവിക്കുത്ത് മാറും. ചങ്ങലംപരണ്ട ഇടിച്ചുപിഴിഞ്ഞ നീര് അതുതന്നെ കൽക്കമായി അരച്ചുകലക്കി നല്ലെണ്ണയും ചേർത്ത് അരച്ചെടുത്തത് പുരട്ടിയാൽ ഒടിവും ചതവും മാറും.
സംസ്കൃതത്തിൽ അസ്ഥി സംഹാരി, വജ്രവല്ലി, അസ്ഥി സംയോജക എന്നപേരിൽ ഇത് അറിയപ്പെടുന്നു. ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാൻ ഉള്ള ഇതിൻറെ കഴിവാണ് ഈ പേരിന് നിമിത്തമായത് എന്ന് പറയപ്പെടുന്നു. കാൽസ്യം ഓക്സലേറ്റ്, കാൽസ്യം കാർബണേറ്റ്, കാൽസ്യം ഫോസ്ഫേറ്റ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ സി തുടങ്ങിയവ ധാരാളമായി ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു.
Chainlamparanda is a creeping plant that grows on trees. It got its name from the fact that it looks like a chain. Its leaves and stalks are edible. Its stalk is regularly placed on the fractured and bruised area and it is best to replace it. Chainsaw has a very special ability to reattach broken bones. Its juice and honey taken twice a day helps in appetite and eliminates menstrual problems. If you pour the crushed juice of it in the ear with a little warmth, the ear will change. Mix the crushed juice with chalk and rub it with good oil to remove the cracks and bruises.
പശുക്കൾക്ക് പുല്ലിന് ഒപ്പം ഇത് നൽകാറുണ്ട്. പാലുല്പാദനം വർദ്ധിപ്പിക്കുവാൻ ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകും. ഇത് തോരൻ വെച്ച് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, എല്ലിൻ റെയും പല്ലിൻറെ യും ആരോഗ്യം ബലപ്പെടുത്താനും ഇതിൻറെ ഉപയോഗം ഫലവത്താണ്
Share your comments