ചായ മന്‍സ എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മരച്ചീര സാധാരണ ചീരയിനങ്ങളില്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്.
രക്ത സമ്മര്‍ദ്ദം, പ്രമേഹം, കിഡ്‌നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ചായ മന്‍സ. മായന്‍ ചീരയെന്നും മെക്‌സിക്കന്‍ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മന്‍സ പോക്ഷക ഔഷധ ഗുണങ്ങളില്‍ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. Tea Mansa is also a remedy for many ailments such as high blood pressure, diabetes and kidney stones. Known as Mayan spinach and Mexican spinach, the tea surpasses all other spinach in its nutritional value.
മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത് ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന ചായമന്‍സ മായന്‍ വര്‍ഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു
മായന്‍ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായമന്‍സ. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാള്‍ മൂന്നിരട്ടിയോളം പോക്ഷക മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ചായ മന്‍സയെ വ്യത്യസ്തമാക്കുന്നത്.
പ്രോട്ടീന്‍ 5.7%, നാരുകള്‍ 1.9%, കാത്സിയം 199.4 mg/100g, പൊട്ടാസ്യം 217.2 mg/100g, ഇരുമ്പ് 11.4 mg/100g, വിറ്റാമിന്‍ C 164.7 mg/100g, കരോട്ടിന്‍ 0.085 mg/100g എന്നിങ്ങനെയാണ് ചായ മന്‍സയിലെ പോക്ഷക നിലവാരം.
ചായ മന്‍സ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍;
രക്ത ചങ്ക്രമണം വര്‍ദ്ധിപ്പിക്കും, ദഹനത്തെ സഹായിക്കുന്നു, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു, വെരികോസ് വെയിന്‍ എന്ന രോഗത്തെ തടയുന്നു, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു, ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ചുമയെ തടയുന്നു, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുന്നു, ശ്വാസ കോശത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കും. വിളര്‍ച്ച തടയുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും, വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനംഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു, കിഡ്‌നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം, മൂലക്കുരു നിയന്ത്രിക്കുന്നു, മുഖക്കുരുക്കളെ തടയുന്നു.
ചായമൻസ പാചകം ചെയ്തു മാത്രമേ ഉപയോഗിക്കാവൂ. ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോസൈനിക് ഗ്ലൂക്കോസൈഡ് വേവിക്കുമ്പോൾ മാത്രമേ നഷ്ടപ്പെടുകയുള്ളൂ. അതിനാൽ പച്ചയ്ക്ക് കഴിക്കാനോ ഇലകൾ ചെറുതായി വാട്ടിയോ കഴിക്കരുത്. നാട്ടിൻ പുറങ്ങളിൽ ഇതിനെ "കട്ട് " എന്ന് പറയും. ഈ കട്ട് പോകാനാണ് നന്നായിവേവിക്കണം എന്ന് പറയുന്നത്. അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യരുത്. കൂടാതെ പാത്രം തുറന്നു വച്ചു വേവിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തായണ്ണന്‍കുടി ആദിവാസി കര്‍ഷകര്‍ക്ക് കേന്ദ്ര കാര്‍ഷിക വകുപ്പിന്‍റെ അംഗീകാരം
Share your comments