കിഴങ്ങുവർഗങ്ങൾ കഴിച്ചാൽ പൊതുവെ വയറിന് പ്രശ്നമാകുമെന്നാണല്ലോ പറയാറുള്ളത്. എന്നാൽ കൂർക്ക ഈ കുടുംബത്തിലുള്ളതാണെങ്കിലും, വയറിന് പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് മാത്രമല്ല, ഉദരത്തിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും ഇത് നല്ലതാണ്. കൂർക്ക ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന അണുബാധയെ തടയാൻ സാധിക്കും. ഇതുവഴി നിങ്ങൾക്ക് രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്താനാകും.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ
കൊളസ്ട്രോൾ നിയന്ത്രിക്കാൻ കൂർക്ക ഉത്തമമാണ്. ഇതിനായി കൂർക്ക മെഴുക്കുപുരട്ടിയാക്കിയോ വേവിച്ചോ കറിയാക്കിയോ കഴിക്കാവുന്നതാണ്.
തൊണ്ട വേദനക്ക് കൂർക്ക കഴിക്കാം
രോഗപ്രതിരോധശേഷി മികച്ചതാക്കാൻ കൂർക്ക ശീലമാക്കാമെന്ന് പറഞ്ഞത് പോലെ തൊണ്ട വേദനയ്ക്കും പ്രതിവിധിയായി കൂർക്ക പ്രയോജനപ്പെടുത്താവുന്നതാണ്. കൂര്‍ക്ക തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് തൊണ്ട വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരമാകുന്നു. തൊണ്ട വേദനയെ ശമിപ്പിക്കുകയും തൊണ്ടയിലെ അണുബാധ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. കൂർക്ക തിളപ്പിച്ച വെള്ളം ഉപ്പുവെള്ളം കവിളിൽ കൊള്ളുന്ന രീതിയിൽ ഉപയോഗിക്കണം. തൊണ്ടയിലെ മാത്രമല്ല, ശരീരത്തിലെ അണുബാധ എല്ലാം ഇല്ലാതാക്കാൻ ഇത് സഹായിക്കും.
ഓർമയ്ക്കും ഉറക്കത്തിനും കൂർക്ക
ഓർമശക്തി വർധിപ്പിക്കുന്നതിനായി കൂർക്ക വളരെയധികം പ്രയോജനപ്പെടും. നല്ല ഉറക്കം ലഭിക്കുന്നതിനും ഭക്ഷണത്തിൽ കൂർക്ക ഉൾപ്പെടുത്തിയാൽ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ശരീരത്തിനുണ്ടാകുന്ന ഏത് ആരോഗ്യ പ്രതിസന്ധികളെയും ഇല്ലാതാക്കുന്നതിനൊപ്പം ശരീരത്തിന് നല്ല ഉറക്കം ലഭിക്കുന്നതായി ഉറപ്പുവരുത്താനും സാധിക്കും. ഉറക്കം ശരിയായി ലഭിക്കാത്ത ഇന്‍സോംമ്‌നിയ എന്ന അവസ്ഥയെ ഒരു പരിധി വരെ ചെറുക്കാൻ ഔഷധഗുണങ്ങളടങ്ങിയ ഈ കിഴങ്ങുവിള പ്രയോജനപ്പെടും.
ചൈനക്കാരുടെ ഉരുളക്കിഴങ്ങ് എന്നറിയപ്പെടുന്ന കൂർക്കയുടെ മറ്റൊരു പേര് ചീവക്കിഴങ്ങ് എന്നാണ്. നമുക്ക് ആവശ്യമായ കൂർത്ത നമ്മുടെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതാണ്. കരപ്രദേശമാണ് കൂർക്ക കൃഷി ചെയ്യുന്നതിന് അനുയോജ്യം. ജൈവവളം കൂട്ടിക്കലർത്തി വാരം തയാറാക്കി കൂർക്ക കൃഷി ചെയ്താൽ മികച്ച വിളവ് ലഭിക്കും.
Share your comments