
അമിതവണ്ണം മൂലം വിഷമം അനുഭവിക്കുന്നവർക്ക് ആശ്വസിക്കാം.കറുവപ്പട്ട പൊണ്ണത്തടി കുറയ്ക്കാൻ ഉത്തമമാണെന്ന് യൂ.എസ് ശാസ്‌ത്രജ്ഞർ കണ്ടെത്തി. കറുവപ്പട്ടക്ക് മെറ്റബോളിസം വർദ്ധിപ്പിച്ചു ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ നിയന്ത്രിക്കാൻ കഴിയുമെന്നും,കറുവപ്പട്ട എണ്ണയ്ക്ക് ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾ നേരിട്ടു നശിപ്പിക്കാൻ കഴിയുമെന്നും പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. കറുവപ്പട്ടക്ക് രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു . അതിനാൽ കറുവപ്പട്ട നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തു, ആരോഗ്യം സംരക്ഷിക്കൂ.
Share your comments