Health & Herbs

മുത്തങ്ങ ഒരു പാഴ് സസ്യമല്ല

പുല്ല് വർഗ്ഗത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് മുത്തങ്ങ. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണിത് . കേരത്തിലെ നെൽവയലുകളിലും ചതുപ്പുനിലങ്ങളിലും ഇത് ധാരാളം കാണപ്പെടും .നെൽവയലു കളിലെ ഒരു പ്രധാന കള സസ്യമാണിത് . ഇതിന് കോര പുല്ല് എന്നും പേരുണ്ട് .മുത്തങ്ങ രണ്ട് തരത്തിൽ ഉണ്ട് ചെറുകോര എന്ന് പറയുന്ന  ചെറുസസ്യവും വലിയ കോര എന്ന് പറയുന്ന വലിയ സസ്യവും .വലിയ സസ്യത്തിന്റെ ഇലകൾ കൊണ്ടാണ്  പുൽപായക  ൾ നിർമ്മിക്കുന്നത് .വലിയ പുൽച്ചെടികൾ പൊതുവേ ഔഷധ നിർമ്മാണത്തിന് ' ഉപയോഗിക്കാറില്ല  .ചെറിയ പുല്ലുകളാണ്  മിക്ക ഔഷധങ്ങളിലും ഉപയോഗിക്കുന്നത് . 15-30 സെ.മീ വരെ ഉയരത്തിൽ കൂട്ടത്തോടെ വരുന്ന സസ്യ മാണിത് .3 സെ.മീ വരെ വരും ഇവയുടെ തണ്ടുകൾ . തണ്ടിന്റെ ചുവടെയാണ് ഇലകൾ കാണുന്നത് .തണ്ടിന് അടിയിൽ കിഴങ്ങുകൾ കാണുന്നു . കിഴങ്ങുകൾക്ക് ചാരനിറം കലർന്ന കറുപ്പ് നിറമാണ്. കിഴക്കുകൾക്ക് പ്രത്യകമായ സുഗന്ധം ഉണ്ട് .
 
മുത്തങ്ങ ഒട്ടും മിക്ക ഔഷധ കൂട്ടുകളിലും കാണുന്ന ഒരു മരുന്നാണ് . യൗവന ദായകമാണ്  ഈ ഔഷധം .വയറിളക്കം മാറ്റുന്നതിനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ഒറ്റമൂലിയായി ഇത് ഇന്നും ഉപയോഗിച്ച് വരുന്നുണ്ട് .മുത്തങ്ങ കിഴങ്ങ് ഉണക്കി പൊടിച്ച് കുട്ടികൾക്ക് പാലിലോ മറ്റ് ഭക്ഷണപദാർത്ഥങ്ങളിലോ ചേർത്ത് കൊടുക്കുന്നത് ഗ്രഹിണിക്കും വിരശല്യത്തിനും ഉത്തമമാണ് .കിഴങ്ങുകളിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇവ നല്ലൊരു ദാഹശമനി കൂടിയാണ് .കുട്ടികൾക്ക് മൂത്രതടസ്സത്തിന് അരിക്കാടിയിൽ മുത്തങ്ങ അരച്ച്  പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ ,ചിറ്റമൃത് മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ് .ഉദരരോഗങ്ങൾക്ക് മുത്തങ്ങ അരി ചേർന്ന് അരച്ച അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട് .
 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox