ആരോഗ്യ പരമായ ജീവിതം വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ അതൊക്കെ തന്നെ നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ അല്ലെങ്കിൽ ജീവിത ശൈലികളിലൂടെ നമുക്ക് മാറ്റി എടുക്കാൻ സാധിക്കും. ആരോഗ്യത്തിനും അനാരോഗ്യത്തിനും പ്രധാന ഘടകങ്ങളാണ് ഭക്ഷണങ്ങൾ. എന്നാൽ ചിലത് ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിൻ്റെ ഇരട്ടി ഗുണങ്ങളാണ് നൽകുന്നത്. അത് അസുഖങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ ലളിതമായി തന്നെ വീട്ടിൽ വെച്ച് ചെയ്യാവുന്നതാണ്. അങ്ങനെ ഒന്നാണ് മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും.
ഇത് രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നു.
1. വെളിച്ചെണ്ണ
ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. എന്നാൽ മിതമായി കഴിക്കണം എന്നാണ് വസ്തുത. ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവർത്തിക്കും, അത് കൊണ്ട് തന്നെ ആരോഗ്യപരമായും, ചർമ്മപ്രശ്നങ്ങൾക്കും വെളിച്ചെണ്ണ വളരെ നല്ലതാണ്. നമ്മുടെ കാരണവൻമാർ പണ്ട് ഉപയോഗിച്ചിരുന്നത് വെളിച്ചെണ്ണയായിരുന്നു. ശരീരത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ വെളിച്ചെണ്ണ വളരെ നല്ലതാണ്. അത് പോലെ തന്നെ പല്ലിൻ്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
2. മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനാണ് ഇതിന് പല തരത്തിലുള്ള ഗുണങ്ങളും നൽകുന്നത്. മാത്രമല്ല ഇതിൽ പോളിഫിനോളുകൾ നമ്മുടെ ശരീരത്തിൽ നിന്നും ദോഷകരമായ ടോക്സിനുകളെ പുറംന്തള്ളുന്നതിന് സഹായിക്കുന്നു.
എന്തൊക്കെയാണ് ഗുണങ്ങൾ
ബ്രെയിൻ
തലയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ, മഞ്ഞൾ മിശ്രിതം. അൽഷിമേഴ്സ്. ഡിമേൻഷ്യ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഇത്.
പ്രമേഹം
പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ, മഞ്ഞൾ മിശ്രിതം. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ തോത് നിയന്ത്രിക്കുന്നതിന് ഇത് വളരെ നല്ലതാണ്.
ഇൻഫെക്ഷനിൽ നിന്നും രക്ഷ
രാത്രി കിടക്കുന്നതിന് മുമ്പായി ഈ മിശ്രിതം കഴിക്കുന്നത് ബാക്ടീരിയ എന്നിവ പോലെയുള്ള ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷ നേടുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് എല്ലാത്തരം അണുബാധകളേയും അകറ്റുന്നതിന് സഹായിക്കുന്നു. മഞ്ഞൾ സ്വാഭാവികമായഅണു നാശിനി കൂടിയാണ്.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
വെളിച്ചെണ്ണയിൽ മഞ്ഞൾ കലർത്തി രാത്രികളിൽ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മഞ്ഞളിന് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനുള്ള കഴിവ് ഉണ്ട്. ഇതിലെ കുർക്കുമിൻ എന്ന എന്ന പദാർത്ഥമാണ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിന് സഹായിക്കുന്നത്.
വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. മാത്രമല്ല ഇത് വയർ ചാടുന്നത് കുറയ്ക്കുകയും ചെയ്യും,
പ്രതിരോധ ശേഷി
ശരീരത്തിൻ്റെ വർധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. വെളിച്ചെണ്ണയും മഞ്ഞളും ചേർത്ത് കഴിക്കുമ്പോൾ ഒറ്റയ്ക്ക് കഴിക്കുന്നതിൻ്റെ ഇരട്ടി ഗുണം കിട്ടുന്നു.
ദഹനേന്ത്രിയങ്ങളുടെ ആരോഗ്യത്തിന്
ഇതിന് ബാക്ടീരിയ അത് പോലെ തന്നെ ഫംഗസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഇത് ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
കരളിൻ്റെ ആരോഗ്യത്തിന്
കരളിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് ഈ മിശ്രിതം. കാരണം കരളിനെ ശുദ്ധീകരിക്കുന്നതിൽ മഞ്ഞൾ പ്രധാന പങ്ക് വഹിക്കുന്നു. പിത്തരസം കൊഴുപ്പ് തടയാൻ കരളിനെ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : Cholesterol: 'നല്ലതും ചീത്തയുമായ' കൊളസ്ട്രോൾ; വ്യത്യാസം തിരിച്ചറിയാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments