മിക്കവാറും എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്ന ഒരു കാർഷികോൽപ്പന്നമാണ് മെയ്സ് , കോൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന ചോളം എന്ന കാർഷികോൽപ്പന്നം.
ആദ്യമായി മധ്യഅമേരിക്കയിലും മെക്സിക്കോയിലുമാണ് ചോളം കൃഷി ചെയ്തു വന്നിരുന്നത്. മഞ്ഞ നിറത്തിൽ മാത്രമല്ല ഓറഞ്ച് ചുവപ്പ് നീല വെള്ള കറുപ്പ് പർപ്പിൾ തുടങ്ങിയ നിറത്തിലും ചോളം കാണപ്പെടാറുണ്ട്.
ചോളത്തിൻറെ അനുബന്ധ ഉത്പന്നങ്ങൾ വളരെയധികം ഉൽപാദിപ്പിക്കപ്പെടുകയും വിപണനം നടത്തപ്പെടുകയും ചെയ്യുനുണ്ട് .ഉദാഹരണത്തിന്, സ്വീറ്റ് കോൺ വളരെ ജനകീയമായ ഒരു ഭക്ഷണമാണ് ഇത്. പോപ്പ് കോൺ എന്ന പേരിലും സ്വീറ്റ് കോൺ അറിയപ്പെടുന്നുണ്ട്. അതുപോലെ തന്നെ ചോള എണ്ണ ചോളപ്പൊരി കോൺഫ്ലവർ എന്നിവയും നിത്യോപയോഗ സാധനനങളിൽ ഉൾപ്പെടുന്നവയാണ്.
എന്നാൽ ഇതിനെ സാധാരണ ധാന്യങ്ങളിൽ ഉൾപ്പെടുത്തി കാണാറില്ല, പകരം പച്ചക്കറി ഇനത്തിലാണ് ഗണിക്കപ്പെടുന്നത്. ധാരാളം പോഷക ഗുണമുള്ള ഒരു വിത്താണ് ചോളം. നാരുകളും ആൻറി ആക്സിഡൻറ്കളും വിറ്റാമിനുകളും ധാതുക്കളുമൊക്കെ വേണ്ടുവോളം അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
പുല്ലു വർഗ്ഗത്തിൽ പെട്ട ചോളം വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോന്ന ഒരു ഔഷധം കൂടിയാണ്.ചുവന്ന രക്താണുക്കളെ കൂടുതൽ ഉൽപാദിപ്പിച്ച് ശരീരത്തിലെ വിളർച്ച തടയാൻ ചോളം നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഫോളിക്കാസിഡ് അയൺ വിറ്റാമിൻ ബി 12 എന്നിവ ചോളത്തിൽ ധാരാളം ഉള്ളത് ചുവന്ന രക്താണുക്കളെ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു.
നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് കാർബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിന് വേണ്ട ഊർജം നൽകുന്ന ഒരു സ്രോതസ്സാണ് എന്നത്. ചോളത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ ഇത് ഭക്ഷണത്തിൽ ചേർക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിനു വേണ്ട ഊർജ്ജം എളുപ്പം ലഭിക്കും.തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ചോളത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങളായ ഉയർന്ന കൊളസ്ട്രോൾ നില പ്രമേഹം എന്നീ രോഗങ്ങൾ സ്വീറ്റ് കോൺ ,ചോള എണ്ണ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ നിയന്ത്രിക്കപ്പെടുകയും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും.ശരീരത്തിലേക്കുള്ള കൊളസ്ട്രോൾ ആഗിരണത്തെയും ഇത് മന്ദീഭവിക്കുന്നു.വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയുടെ സാന്നിധ്യം ശരീരത്തിലെ പുതിയ കോശങ്ങൾ നിർമിക്കപ്പെടുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ്.
ഗർഭിണികൾ ചോളം കഴിക്കുകയാണെങ്കിൽ കുഞ്ഞിന് അത് വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ച് , ജനനവൈകല്യങ്ങളെ അതിജീവിക്കാൻ ചോളം സഹായിക്കുന്നു. ഗർഭകാലം സ്ത്രീകൾ കോൺസ്റ്റിപ്പേഷൻ എന്ന രോഗാവസ്ഥയെ നേരിടുന്ന സമയം കൂടിയാണ്.നാരുകൾ സുലഭമായ ചോളം ഈ അവസ്ഥയിൽ നിന്നും ഗർഭിണികൾക്ക് സംരക്ഷണം നൽകുന്നു.
ആരോഗ്യപരിപാലനത്തിൽ എന്നപോലെതന്നെ സൗന്ദര്യ വർദ്ധന വിലും ചോളത്തിന് പ്രധാന സ്ഥാനമുണ്ട്. ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ലൈക്കോപ്പിൻ എന്നിവ കൊളോജത്തിന്റെ ഉൽപാദനത്തിന് സഹായിക്കുന്നു. ചർമത്തിലെ കൊളജം അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്നത് മൂലം ചർമത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നു.ചോളത്തിൻറെ എണ്ണയും അന്നജവും ചർമകാന്തി വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
Share your comments