മരണമൊഴികെ എന്തും തടയാൻ കഴിവുള്ള ഔഷധം എന്നാണ് കരിംജീരകത്തെക്കുറിച്ചു പറയപ്പെടുന്നത്. മുസ്ലിം മത ഗ്രന്ഥങ്ങളിൽ ഒരുപാടു പ്രതിപാദിച്ചിട്ടുള്ള ഒന്നാണ് കരിം ജീരകം. ആഹാരപദാർത്ഥങ്ങളിൽ ഒരു മസാലയായും ഇത് ഉപയോഗിച്ച് വരുന്നു. കരിംജീരകം കഴിക്കുന്നതുകൊടു പലവിധത്തിലുള്ള ഗുണങ്ങൾ ആണ് ശരീരത്തിൽ സംഭവിക്കുന്നത് കരിംജീരകം മുഴുവനായി ഭക്ഷണത്തിലോ, വറുത്തുപൊടിച്ചോ അല്ലെങ്കിൽ എണ്ണയാക്കിയോ ഉപയോഗിക്കാം. സ്ഥിരമായുള്ള ഇതിന്റെ ഉപയോഗം പനി , ശ്വാസനാള വീക്കം, ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കുകയും ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
മുടി വളര്‍ച്ചക്കും മുടികൊഴിച്ചില്‍ തടയാനും ഇത് ഉപകരിക്കുന്നു. തൊലിപ്പുറമെ ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുന്ന ചര്‍മ്മൗഷധമായും ഇത് ഉപയോഗിക്കുന്നു. കരിംജീരകം ഏഷ്യ, ആഫ്രിക്ക, മദ്ധ്യ - വിദൂര പൗരസ്തൃ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വര്‍ദ്ധനവിനും രോഗപ്രതിരോധത്തിനും ഫലപ്രദമായ ഔഷധമായി ഉപോയഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങള്‍, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ , കിഡ്നീ, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന മരുന്നായും പൊതുവായ ആരോഗ്യ വര്‍ദ്ധനവിനും ഉപയോഗിക്കുന്നു. ക്ശരിംജീരകം ഉപയോഗിച്ചുള്ള ചില ഒറ്റമൂലി പ്രയോഗങ്ങൾ ചില പരമ്പരാഗത ചികിത്സാ രീതികൾ എന്നിവയാണ് താഴെ വിവരിക്കുന്നത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.
അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.
പ്രമേഹത്തിനു ഒരു കപ്പ് കട്ടന്‍ചായയില്‍ കരിംജീരകം പൊടിച്ചത് ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം.
അപസ്മാരത്തെ തടയാനുള്ള കരിംജീരകത്തിന്‍റെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍ കരിംജീരകത്തിന്‍റെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി.
രക്തസമ്മര്‍ദ്ധം കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തൊണ്ടവേദന ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.
ശസ്ത്രക്രിയയുടെ പാട് മാറ്റാം ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതും ഒട്ടിച്ചേരലും തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സോറിയാസിസ് സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.
Share your comments