പ്ലാശിന്റെ വേരിൽ നിന്നുള്ള ഒരു തുള്ളി നീര് ഒഴിച്ചാൽ കണ്ണിനുണ്ടാകുന്ന പല അസ്വസ്ഥതകൾക്കും പരിഹാരമാണ്. മുക്കിൽ നിന്ന് രക്തം വരുന്നത് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളുടെ തുടക്കമായി പറയുന്നു. പ്ലാശിന്റെ നാലോ അഞ്ചോ പൂക്കൾ എടുത്ത് വെള്ളത്തിലിട്ട് വച്ച് അടുത്ത ദിവസം രാവിലെ ഈ വെള്ളം അരിച്ച് അതിൽ അൽപം പഞ്ചസാര ചേർത്ത് കഴിച്ചാൽ മൂക്കിലെ രക്തസ്രാവം നിയന്ത്രിക്കുന്നു.
പ്ലാശിന്റെ ഇലയും പൂവും വിശപ്പ് കുറക്കുന്നതിന് സഹായിക്കുന്നു. പ്ലാശിന്റെ ഇല എടുത്ത് കരിച്ച് അതിൽനിന്നും കുറച്ച് എടുത്ത് ഇളം നെയ് ചേർത്ത് കഴിച്ചാൽ മൂലക്കുരു ഇല്ലാതാകും. ഇതിന്റെ ഇളം തളിരിലകളിൽ നെയ് ചേർത്തോ മോര് മിക്സ് ചെയ്തോ തേക്കുന്നതും ഉത്തമമാണ്. വയറിളക്കത്തിന് പ്ലാശിന്റെ കറ എടുത്ത് അൽപം കറുവപ്പട്ടയും പോപ്പി വിത്തുകളും ചേർത്ത് രോഗിക്ക് കൊടുത്താൽ രോഗശമനമുണ്ടാകുന്നതാണ്. സന്ധിവേദനക്ക് പ്ലാശിൻ കായ എടുത്ത് തേൻ ചേർത്ത് വേദനയുള്ള ഭാഗത്ത് തടവിയാൽ പെട്ടെന്ന് തന്നെ വേദന കുറയുന്നതാണ്.
മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾക്ക് പൂവിന്റെ മൊട്ടുകൾ അറുത്തെടുത്ത് നല്ലതു പോലെ ഉണങ്ങുന്നതിനു വേണ്ടി അനുവദിച്ചതിനു ശേഷം പൊടിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് അൽപം ശർക്കര ചേർത്ത് കഴിക്കാവുന്നതാണ്. പ്രായാധിക്യത്തെ തടയുന്നതിനും പ്ലാശ് സഹായകരമെന്നു പറയുന്നു. നാട്ടുവൈദ്യത്തിൽ ഉപയോഗിച്ചു വന്നിരുന്ന ചികിത്സാവിധികൾ ഒരു വൈദ്യന്റെ ശുപാർശ പ്രകാരം സ്വീകരിക്കാവുന്നതാണ്. വിത്ത് പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ച് വട്ടച്ചൊറിക്ക് ഉപയോഗിക്കാം. യോനി രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
ഇതിന്റെ പൂക്കൾക്കും ഇലകൾക്കും പട്ടമൊക്കെ അണുനാശകശേഷിയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പലതര രോഗങ്ങൾക്കും പ്ലാശ് ഉത്തമമാണ്. അതിസാരത്തിന് നല്ല മരുന്നായ പൈറോക്യാറ്റച്ചിൻ (Pyrocatechin) എന്ന രാസപദാർത്ഥം പ്ലാശ് മരത്തിന്റെ പട്ടയിൽ നിന്നാണ് എടുക്കുന്നത്. പ്ലാശിന്റെ തൊലിയിട്ട് വെന്ത വെള്ളം ഉഷ്ണപുണ്ണ് എന്നൊരിനം പുണ്ണ് കഴുകാനായിട്ട് നല്ലതാണ്. രക്തപിത്തം എന്ന രോഗത്തിന് ഇതിന്റെ തൊലിയുടെ നീർ നെയ്യ് ഒഴിച്ച് കാച്ചി തേൻ ചേർത്ത് കഴിക്കുക എന്ന രീതിയുണ്ട്. തേൾ കുത്തിയ വേദന മാറ്റാൻ പ്ലാശിന്റെ കുരു അരച്ച് കുഴമ്പു രൂപത്തിൽ പുരട്ടാവുന്നതാണ്.
Share your comments