- കറ്റാര്‍വാഴ അടങ്ങിയ ലേപനങ്ങള്‍ പുരട്ടുന്നത് ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
- ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടാം.
- നന്നായി പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
- ഉരുക്കു വെളിച്ചെണ്ണ സാധാരണ വെളിച്ചെണ്ണ പോലെ ദേഹത്തു നിന്നുവേഗത്തില് അപ്രത്യക്ഷമാകില്ല എന്നതിനാൽ പാദങ്ങളിൽ പുരട്ടിയാൽ ഗുണം ചെയ്യും
- ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാന്‍ സഹായിക്കും.
- ഗ്ളിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം.
- രാത്രി ഉറങ്ങുന്നതിന് മുമ്പ് പാദങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ആവണക്കെണ്ണ പുരട്ടുക
- ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് കാലില്‍ പുരട്ടുന്നതും വിണ്ടുകീറുന്നതിന് നല്ലൊരു പരിഹാരമാണ്.
- വിണ്ടുകീറിയ പാദങ്ങളില്‍ 15 ദിവസം തുടര്‍ച്ചയായി ഗ്ലിസറിനും പനിനീരും ചേര്‍ന്ന മിശ്രിതം പുരട്ടുന്നതും വിണ്ടുകീറുന്നതിനെ ചെറുക്കാന്‍സഹായിക്കും.
പാദങ്ങൾ വിണ്ടുകീറുന്നതിനു പച്ചമരുന്നുകൾ
മഞ്ഞു കാലമായതോടെ പലരെയും അലട്ടുന്ന പ്രശ്‌നമാണ് പാദങ്ങൾ വിണ്ടുകീറൽ. ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് കാല്‍ വിണ്ടുകീറാന്‍ കാരണം. പാഠങ്ങൾ വിണ്ടുകീറൽ പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം പ്രമേഹ രോഗികളിലും അത്ലറ്റിക് ഫുട് രോഗം ഉള്ളവരിലും ഇത് സാധാരണയാണ് ഇവയ്ക്കു അതീവ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
Share your comments