<
  1. Health & Herbs

ക്രിക്കറ്റ് കഴിക്കൂ ആരോഗ്യം നേടു

ക്രിക്കറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണത്രേ..! അതിശയിക്കേണ്ട ,നമ്മുടെ നാട്ടില്‍ സുലഭമായ ചീവീടാണ്. ചീവിടുകളെ ഭക്ഷിക്കുന്നത് ശരീരത്തിന് പരോപകാരിയായ ഗട്ട് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നു.

KJ Staff

 ക്രിക്കറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണത്രേ.! അതിശയിക്കേണ്ട,നമ്മുടെ നാട്ടില്‍ സുലഭമായ ചീവീടാണ്. ചീവിടുകളെ ഭക്ഷിക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമായ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് ദി സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.ഭക്ഷ്യയോഗ്യമായ ചെറുപ്രാണികളെ ഭക്ഷിക്കുന്നത് വിദേശരാജ്യങ്ങളില്‍ സ്വീകാര്യമായ ഭക്ഷണരീതിയാണ്. എന്നാൽ നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലെത്തിയിട്ടില്ല.

18നും 48നും ഇടയില്‍ പ്രായമുള്ള നാല്‍പതോളം ആളുകളിലാണ് നാലാഴ്ച പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയവര്‍ക്ക് രണ്ടാഴ്ച ക്രിക്കറ്റ് അടങ്ങിയ പ്രഭാതഭക്ഷണവും രണ്ടാഴ്ച സാധാരണ ഭക്ഷണവും നല്‍കിക്കൊണ്ടായിരുന്നു പഠനം നടത്തിയത്.ക്രിക്കറ്റ് ഉള്‍പ്പെട്ട പ്രഭാതഭക്ഷണം കഴിച്ചവരില്‍ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലുണ്ടായെന്ന് കണ്ടെത്തി. 

ലോകത്താകമാനം 2 ബില്ല്യണ്‍ ആള്‍ക്കാര്‍ പ്രാണികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണരീതി പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍.ചില വിദേശ രാജ്യങ്ങളിൽ ചെറുജീവികളെ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്, ഇത് പിന്തുടരുന്നവര്‍ക്ക് ഗുണം ചെയ്യുന്ന ഒരു പഠനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത് .

English Summary: Cricket for health

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds