കറിവേപ്പില മലയാളികളുടെ വികാരമാണ്. ഭക്ഷണത്തിന് രുചിയും മണവും മാത്രമല്ല ആരോഗ്യത്തിനും തലമുടിക്കും ഗുണങ്ങൾ മാത്രമാണ് കറിവേപ്പില നൽകുന്നത്. കാരണം അത്രയേറെ പോഷകങ്ങളാലും ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് കറിവേപ്പില. കറികളിൽ കറിവേപ്പില ഇട്ടാലും കഴിക്കുമ്പോൾ എടുത്ത് കളയാറാണ് പതിവ്, എന്നാൽ ഇത്രയേറെ ഗുണങ്ങളുള്ള വേപ്പിലയെ കളയേണ്ടതുണ്ടോ? വേണ്ടാ എന്ന് തന്നെയാണ് ഉത്തരം... ദിവസേന കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ?
1. കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു
ഇന്നത്തെ കാലത്ത് സ്വാഭാവികമായി കണ്ട് വരുന്ന അസുഖമാണ് കൊളസ്ട്രോൾ എന്നത്. അതിന് കാരണം ജീവിത ശൈലികളും ഭക്ഷണങ്ങളുമാണ്. കറിവേപ്പില കഴിച്ചാൽ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ പച്ച കറിവേപ്പില ചവച്ച് തിന്നുന്നതാണ് ഏറ്റവും ഉത്തമം.
2. ഹൃദയാരോഗ്യം
ജീവിത ശൈലികളും മറ്റും കാരണം ഇന്നത്തെ കാലഘട്ടത്തിൽ കാണപ്പെടുന്ന ഒന്നാണ് Heart Attack. എന്നാൽ കറിവേപ്പില ദിവസേന പച്ചക്ക് കഴിക്കുകയോ അല്ലെങ്കിൽ കറികളിൽ ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് ഹൃദയത്തിൻ്റെ ആരോഗ്യം വർധിക്കുകയും ഹൃദയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
3. ദഹനം വർധിപ്പിക്കുന്നു
കറിവേപ്പില നല്ല ദഹനത്തെ സഹായിക്കുന്നു.ഇത് വയറിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
4. കരളിൻ്റെ ആരോഗ്യത്തിന്
കറിവേപ്പിലയിൽ ടാന്നിൻ, കാർബസോൾ ആൽക്കലോയിഡുകൾ ഉണ്ട് കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ, അതിന്റെ ശക്തമായ ആൻറി ഓക്‌സിഡേറ്റീവ് ഗുണം കരളിനെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു.
5. മുടി വളർച്ചയെ വേഗത്തിലാക്കുന്നു
കേടായ മുടിയെ ചികിത്സിക്കുന്നതിൽ, കറിവേപ്പില വളരെ ഗുണപ്രദമാണ്, കറിവേപ്പില എണ്ണ ഉണ്ടാക്കി കുളിക്കുന്നതിന് മുമ്പ് തേച്ച് പിടിപ്പിക്കാം.
6. കണ്ണിന്റെ ആരോഗ്യത്തിന് കറിവേപ്പില
കറിവേപ്പിലയിൽ കരോട്ടിനോയിഡ് അടങ്ങിയ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്, അത് കോർണിയയ്ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ എ യുടെ കുറവ് അന്ധത, കാഴ്ച നഷ്ടപ്പെടൽ, എന്നിവ ഉൾപ്പെടെയുള്ള നേത്രരോഗങ്ങൾക്ക് കാരണമാകും. അങ്ങനെ, ഇലകൾ റെറ്റിനയെ സുരക്ഷിതമായി നിലനിർത്തുകയും കാഴ്ച നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
7. പ്രമേഹ ബാധിതർക്ക്
പ്രമേഹമുള്ളവർക്ക് കറിവേപ്പില ചേർത്ത ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിനെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു.
8. ചർമ്മ പ്രശ്നങ്ങൾ ഉള്ളവർക്ക്
ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളവർക്ക് കറിവേപ്പില അരച്ച് പുരട്ടുന്നത് ഇത്തരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിന് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോൾ കുറയ്ക്കാൻ എന്തൊക്കെ കഴിക്കണം? കഴിക്കാൻ പാടില്ല
Share your comments