നമ്മളെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്‌നമാണ് താരൻ. താരൻ വരുന്നത് നമ്മുടെ മുടി കൊഴിയാനും, തലയിൽ ചൊറിച്ചിൽ വരാനും, ബാക്ടീരിയ ഉണ്ടാകാനും കാരണമാകുന്നു. മാത്രമല്ല മുഖക്കുരു വരിക, കൺപീലികളിൽ താരൻ കെട്ടിനിൽക്കുക, എന്നിങ്ങനെ പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാൽ താരന്റെ ശല്യം അകറ്റാൻ ഏറ്റവും നല്ലതാണ് നാരങ്ങ. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. എന്നാൽ നാരങ്ങയ്ക്കും ഉണ്ട് ദോഷവശങ്ങൾ മുടി നരയ്ക്കാനും, മുടി ചകിരി പോലെ ആകുക, വരണ്ട മുടി എണ്ണമയം ഇല്ലാതാകുന്നു എന്നിങ്ങനെ പല പ്രശ്നങ്ങളും നാരങ്ങാ കൊണ്ട് വരുന്നു അതുകൊണ്ട് സൂക്ഷിച് ഉപയോഗിച്ചില്ലെങ്കിൽ നാരങ്ങാ പണി തരും,
എന്നിരുന്നാലും നാരങ്ങായുടെ കൂടെ എന്തെങ്കിലും ചേർത്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.
അര മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തലയോട്ടിയും മുടിയും കഴുകുക,
തലയിൽ നന്നായി എണ്ണ തേച്ച ശേഷംഇരുപത് മിനുട്ട് കഴിഞ്ഞു അല്പം നാരങ്ങാ നീര് തേച്ചു നന്നായി മസ്സാജ് ചെയ്യുക
രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും ചേർത്ത് തലയിൽ 30 മിനിറ്റ് പുരട്ടിയിടുക. താരൻ മാറുന്നതിനൊപ്പം നല്ല പോലെ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ മാറാൻ സഹായിക്കും.
മൂന്ന് ടീസ്പൂൺ തെെരും ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് തലയിൽ പുരട്ടുക. ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയുക.
രണ്ട് ടേബിൾസ്പൂൺ നാരങ്ങ നീര് ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലുമായി യോജിപ്പിക്കുക കറ്റാർ വാഴ പ്രകൃതിദത്തമായി മുടിക്കും ചർമ്മത്തിനും ഈർപ്പം നൽകുന്ന ഘടകമാണ്. ഈ മിശ്രിതം തലയിൽ പുരട്ടി 30 മിനിറ്റ് നേരം കഴിഞ്ഞ ശേഷം, മിതമായ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി കളയുക.
അല്‍പം നാരങ്ങ നീര് എടുത്ത് അതില്‍ ഷാമ്പൂ, പകുതിയിലധികം വെള്ളം എന്നിവ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക, മസ്സാജ് ചെയ്‌ത് കഴുകി കളയുക.
Share your comments