ഇന്ത്യയിലുടനീളം കാണപ്പെടുന്ന പടർന്നു വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഓരില(Desmodium). ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നതിനാൽ ഇതിന് ഓരില എന്ന പേര് കൈവന്നിരിക്കുന്നു. ഓരിലയ്ക്ക് നിരവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. കൂടാതെ ഓരില അന്തരീക്ഷത്തിൽനിന്ന് നൈട്രജൻ സംഭരിച്ച് മണ്ണിനെ സമ്പുഷ്ടം ആക്കുകയും ചെയ്യുന്നു. പ്രധാനമായും ഓരില ഉപയോഗപ്പെടുത്തുന്ന ഔഷധ രീതികൾ ഏതൊക്കെയെന്ന് നോക്കാം.
Desmodium is an evergreen shrub found all over India. It is also known as Orila as the leaves are arranged alternately.
ഓരിലയുടെ 10 ഉപയോഗങ്ങൾ (10 USES OF DESMODIUM)
1. ഹൃദയാരോഗ്യത്തിന് ഓരിലവേര് ജീരകവും ചേർത്ത് പാൽ കാച്ചി കുടിക്കുന്നത് ഉത്തമമാണ്.
2. ഓരില വേരും ജീരകവും കഷായംവെച്ച് ത്രിഫലചൂർണ്ണം മേമ്പൊടി ചേർത്ത് കഴിച്ചാൽ ശ്വാസതടസ്സം ഇല്ലാതാകുന്നു.
3. ഓരില, നീർമരുത് വേര്, നീർമരുത് തോല് എന്നിവ നാലു കുപ്പി കഷായം വെച്ച് കുറുകി ഒരു കുപ്പി ആക്കി 40 മില്ലി വീതം രാവിലെയും വൈകിട്ടും സേവിച്ചാൽ ഹാർട്ട് ബ്ലോളോക്കുകൾ ഇല്ലാതാകുന്നു.
4. പിത്താശയ കല്ല് ഇല്ലാതാക്കുവാൻ ഓരിലയുടെ ഇല കഷായംവെച്ച് സേവിച്ചാൽ മതി.
5. തേൾ, കടന്നൽ മുതലായവ കുത്തിയ വിഷം അകറ്റുവാനും, നീർക്കെട്ട് ഇല്ലാതാക്കുവാനും ഓരിലവേര് കൽക്കമാക്കി എണ്ണകാച്ചി ചെറുചൂടിൽ ധാര ചെയ്താൽ മതി.
6. ഒരിലയുടെ വേര് ഇട്ടു മോര് കാച്ചി കഴിക്കുന്നത് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
7. മദ്യപാനം നിർത്തുവാനും, മദ്യപാനം മൂലം ഉണ്ടാകുന്ന രോഗങ്ങൾ അകറ്റുവാനും ഓരിലവേര് പാൽകഷായം വച്ച് കഴിച്ചാൽ മതി.
8. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും ഓരിലയുടെ ഉപയോഗം മികച്ചതാണ്.
9. രക്തചംക്രമണം വർദ്ധിപ്പിക്കുവാൻ ഓരില വേര് കഷായം വെച്ച് കഴിക്കാം.
10. ഓരില മോരിൽ ചേർത്ത് കാച്ചി സേവിച്ചാൽ രക്താതിസാരം ശമിക്കും.
Share your comments