എല്ലാ കാലങ്ങളിലും ഓരോ പ്രത്യേക അസുഖങ്ങൾ വന്നു പിടിപെടുന്നത് സാധാരണയാണ്. ചൂടുകാലങ്ങളിൽ വരാൻ സാധ്യയുള്ള രോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. വേനല്‍ക്കാലത്ത് സൂര്യനില്‍ നിന്നും ആരോഗ്യത്തേയും ചര്‍മ്മത്തേയും സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ വരാതിരിക്കാനും ശ്രദ്ധ ആവശ്യമാണ്.
ചിക്കന്‍പോക്‌സ് - വാരിസെല്ല സോസ്റ്റര്‍ വൈറസ് മൂലം പകരുന്ന ഒരു രോഗമാണ് ചിക്കന്‍പോക്‌സ്. കൂടുതലായും ചൂടുകാലങ്ങളിലാണ് ഈ പകർച്ചവ്യാധി കണ്ടുവരുന്നത്. ദേഹത്താകമാനം ചെറിയ കുമിളകള്‍ പോലെ പൊന്തുന്നതാണ് ലക്ഷണം. ശരീരവേദന അനുഭവപ്പെടും. നിര്‍ജലീകരണം ഉണ്ടാകും. ഇതിന്റെ കുരു പൊട്ടുന്നതിനനുസരിച്ച് ശരീരത്തിന്റെ ഓരോ ഭാഗത്തേയ്ക്ക് ഇത് പകരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, ഇത് വന്ന രോഗിയെ ഒരു മുറിയിലാക്കി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതാണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണം
പനി - പൊതുവെ എല്ലാ കാലാവസ്ഥയിലും വരുന്ന ഒരു അസുഖമാണ് പനി. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും പനിയും കഫക്കെട്ടും ഉണ്ടാകാം. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുനന്നത് നിര്‍കെട്ട് വരുന്നതിന് കാരണമാകുന്നു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാതെ ശ്രദ്ധിക്കുക.
ചെങ്കണ്ണ് - ചൂടുകാലങ്ങളിൽ ഉണ്ടാകുന്ന മറ്റൊരു രോഗമാണ് ചെങ്കണ്ണ്. ഇതും പകരുന്ന ഒരു രോഗമാണ്. കണ്ണിന് ചുവപ്പ് നിറം വരികയും കണ്ണില്‍ പീളകെട്ടുക, കണ്ണ് വേദനിക്കുക, കണ്ണില്‍ നിന്നും വെള്ളം വരുന്നതുമെല്ലാം ഈ രോഗത്തിന്റെ ലക്ഷണമാണ്. ഈ അസുഖം വന്നവര്‍ കണ്ണ് തിരുമ്മാതരിക്കുകയും കണ്ണില്‍ തൊട്ട് മറ്റൊരാളുടെ സാധനങ്ങളില്‍ തൊടുന്നത് ചിലപ്പോള്‍ അയാളിലേയ്ക്ക് അസുഖം പകരുന്നതിനും കാരണമാവുകയും ചെയ്യുന്നു. ഇത് വന്നാല്‍, ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് ഒഴിച്ചാല്‍ മാറ്റി എടുക്കാവുന്നതാണ്.
ചര്‍മ്മരോഗങ്ങള്‍ - ചൂടുകാലത്താണ് ഏറ്റവുമധികം ചര്‍മ്മരോഗങ്ങള്‍ ഉണ്ടാകുന്നത്. വരണ്ട ചര്‍മ്മം മുതല്‍, ചൂടുകുരു, കാല്‍പാദങ്ങള്‍ വരണ്ട് പൊന്തുന്നത്, തലയിലെ താരന്‍ എന്നിവയെല്ലാം തന്നെ വേനല്‍ക്കാലത്തെ ചര്‍മ്മരോഗങ്ങളില്‍ ഒന്നാണ്. ഇവ ഒഴിവാക്കുന്നതിനായി ചര്‍മ്മം എല്ലായ്‌പ്പോഴും മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തണം. അതുപോലെ, നന്നായി വെള്ളം കുടിക്കുക. കൃത്യസമയത്ത് തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതും അനിവാര്യമാണ്.
ആസ്മ - ആസ്മ രോഗങ്ങള്‍ തണുപ്പുകാലത്തും വേനല്‍ക്കാലത്തും വരുന്ന അസുഖമാണ്. വേനൽ കാലങ്ങളിൽ അന്തരീക്ഷത്തില്‍ കൂടുത്താൽ പൊടിപടലങ്ങള്‍ ഉണ്ടാകുന്നു. അന്തരീക്ഷമലിനീകരണം കൂടുന്ന ഒരു സമയമായതിനാല്‍ തന്നെ പലര്‍ക്കും ആസ്മ രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഇത് ഒരു കാരണമാണ്. പ്രത്യേകിച്ച് ശ്വാസംമുട്ട് പോലെയുള്ള അസുഖങ്ങള്‍ നേരിടുന്നവര്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് വരാതിരിക്കാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ഒരു പരിധിവരെ ആസ്മരോഗങ്ങള്‍ തടയാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments